ഭാര്യ: ഭാഗം 8

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഹർഷൻ നേരെ പോയത് പുറത്തേക്കാണ്..... അവൾക്കുള്ള ഫുഡും വാങ്ങി തിരിച്ചു വന്നപ്പോ എന്തോ ചിന്തിച്ചിരിക്കുന്ന അനുവിനെ കണ്ടതും അവൻ അവളെ ഒന്ന് ഇരുത്തി നോക്കിയിട്ട് അവൻ ചെയറിൽ ചാരി ഇരുന്ന് അവൻ വന്നതൊന്നുമറിയാതെ ഗാഡമായ ചിന്തയിൽ ആയിരുന്നു അവൾ ....അവൻ അവൾക്ക് നേരെ ഒന്ന് വിരൽ ഞൊടിച്ചതും അവൾ ഞെട്ടിതിരിഞ്ഞു നോക്കി.... ഹർഷനെ കണ്ടതും അവൾ ചാടി എണീറ്റ് പിന്നിലേക്ക് മാറി ഹർഷൻ ഗൗരവം വിടാതെ അവളെ നോക്കിക്കോണ്ട് കണ്ണുകൊണ്ട് അവളോട് ഇരിക്കാൻ പറഞ്ഞതും അവൾ അവനെ തുറിച്ചുനോക്കി ഡോർ ലക്ഷ്യം വെച്ചു നടന്നു

അവൾ ഡോറിൽ പിടിച്ചു വലിച്ചതും അത് തുറക്കാത്തത് കണ്ട് ഹർഷന്റെ ചുണ്ടിൽ ഗൂഢമായ ഒരു പുഞ്ചിരി വിരിഞ്ഞു കുറച്ചു നേരം അതിൽ പിടിച്ചു വലിച്ചതും അത് ലോക്ക് ചെയ്തിരിക്കുവാണെന്ന് മനസ്സിലാക്കിയ അവൾ ദേശ്യത്തോടെ തിരിഞ്ഞുനോക്കി കയ്യിൽ ഡോറിന്റെ കീയും കറക്കി ലാപ്പിലേക്ക് നോക്കി ചിരിക്കുന്ന ഹർഷനെ കണ്ടതും അവളുടെ പെരുവിരൽ മുതൽ ദേശ്യം അരിച്ചു കയറി "ഡോ.... ഈ ഡോർ തുറക്കേടോ 😡..." അവനെ നോക്കി ദേശ്യത്തോടെ അവൾ പറഞ്ഞതും ഹർഷൻ അവളെ ഒന്ന് കടുപ്പിച്ചു നോക്കി "നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്..... Just call me sir....

.ആദ്യം റെസ്‌പെക്ട് ചെയ്യാൻ പടിക്ക്...ഞാൻ നിന്റെ ബോസ്സ് ആണെന്ന് മറക്കണ്ട 😠" ദേശ്യത്തോടെയുള്ള അവന്റെ വാക്കുകളെ അവൾ പുച്ഛിച്ചു തള്ളി "തരം കിട്ടുമ്പോ എംപ്ലോയ്‌സിനെ കയറി പിടിക്കുന്നവർ റെസ്‌പെക്ട് അർഹിക്കുന്നില്ല...." അവൾ പുച്ഛത്തോടെ പറഞ്ഞു "ഡീ.....😡..... മര്യാദക്ക് സംസാരിച്ചില്ലെങ്കിൽ നിന്റെ നാവ് ഞാൻ അരിഞ്ഞെടുക്കും..... ഞാൻ നിന്നെ കയറി പിടിച്ചിട്ടുണ്ടെങ്കിൽ അത് എനിക്ക് നിന്നിൽ അവകാശം ഉള്ളത് കൊണ്ടാണ് 😡" ഹർഷൻ ദേശ്യത്തോടെ പറഞ്ഞതും അവൾ പൊട്ടിത്തെറിച്ചു "എന്ത് അവകാശം..... എന്ത് അവകാശം ആണ് നിങ്ങൾ എന്നിൽ സ്ഥാപിക്കാൻ നോക്കുന്നത്..... "

" നിന്റെ കഴുത്തിൽ താലി കെട്ടിയ അവകാശം..... ഞാൻ സിന്ദൂരം ചാർത്തി നിന്നെ എന്റെ ഭാര്യ ആക്കിയ അവകാശം..... ഞാൻ നിന്റെ ഭർത്താവ് ആണെന്നുള്ളതിന്റെ അവകാശം " ഹർഷനും വിട്ട് കൊടുത്തില്ല "ഭർത്താവ് 😏..... എന്നോ പറിച്ചു മാറ്റിയ ബന്ധം ആണത്..... എന്നെ സംബന്ധിച്ചിടത്തോളം ഞാൻ നിങ്ങളെ ഒരു ഭർത്താവായി അംഗീകരിച്ചിട്ടില്ല 😡" അവൾ എടുത്തടിച്ചതു പോലെ പറഞ്ഞതും ഹർഷൻ അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു "പിന്നെ എന്തിനാടി ഞാൻ കെട്ടിയ താലി ആരും കാണാതെ ഇങ്ങനെ ഒളിപ്പിച്ചു വച്ചിരിക്കുന്നെ 😡.....

നീ ഞാനുമായുള്ള ബന്ധം എന്നോ പറിച്ചു മാറ്റിയതാണെങ്കിൽ പിന്നെ എന്തിനാ ഈ താലി നീ നെഞ്ചോട് ചേർത്തു കൊണ്ടു നടക്കുന്നെ,😡...... പറയടി " അവളുടെ കഴുത്തിൽ ആരും ശ്രദ്ധിക്കാത്ത വണ്ണം അണിഞ്ഞിരുന്ന താലി വലിച്ചു പുറത്തെടുത്തുകൊണ്ട് അത് രണ്ട് വിരലിനാൽ ഉയർത്തി പിടിച്ചുകൊണ്ടു ഹർഷൻ ചോദിച്ചതും അവൾ ഒന്ന് പകച്ചു പോയി ഉത്തരമുണ്ടായിരുന്നില്ല അവൾക്ക്. "എന്താടി നിന്റെ നാവിറങ്ങിപ്പോയോ..😏.?" നിശബ്ദമായി നിൽക്കുന്ന അവളെ നോക്കി അവൻ പുച്ഛത്തോടെ ചോദിച്ചതും അവൾ ഉത്തരമില്ലാതെ തല താഴ്ത്തി നിന്നു "മുഖത്തേക്ക് നോക്കടി 😡" അവന്റെ അലർച്ച കേട്ടു അവൾ ഞെട്ടിപ്പിടഞ്ഞു അവനെ നോക്കി അവളുടെ കൺകോണിൽ കണ്ണുനീരിന്റെ തിളക്കം കണ്ടതും അവൻ അവളിലെ പിടി വിട്ടു......

തിരികെ പോയി ചെയറിലേക്ക് ചാരിയിരുന്നു അവൻ കണ്ണുകളടച്ചു എന്തോ അവനു അവളുടെ നനവ് പടർന്ന കണ്ണുകളെ കണ്ട് നിൽക്കാൻ ആയില്ല അനുവിന് എന്തെന്നിലാത്ത സങ്കടം തോന്നി.... ഇത്രയും കാലം ആരും അറിയാതെ മനസ്സിൽ കൊണ്ട് നടന്നതായിരുന്നു ഹർഷനെ...... അതുകൊണ്ട് തന്നെ അവൾക്ക് അവൻ ചാർത്തിയ താലി അവളിൽ നിന്ന് അടർത്തി മാറ്റാൻ അവൾക്കായില്ലായിരുന്നു...... ആരുമറിയാതെ അവൾ അതി സമർത്ഥമായി അവൾ മറ്റുള്ളവരിൽ നിന്ന് ആ താലി മറച്ചു പിടിച്ചു പക്ഷെ ഹർഷൻ അത് കണ്ടെത്തിയെന്നുള്ളത് അവളിൽ ഒരുപോലെ സങ്കടവും ലജ്ജയും ദേശ്യവും ഉണ്ടാക്കി ••••••••••••••••••••••••••••••••••••••

അനു * എന്റെ ഭഗവാനെ..... എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ..... ഇന്നുവരെ നിന്നോട് ഞാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല..... എന്നിട്ടും എന്നെ ഇങ്ങനെ പരീക്ഷിച്ചു മതിയായില്ലേ നിനക്ക് ഭർത്താവ് എത്ര ദുഷ്ടനായാലും ഒരു ഭാര്യക്ക് അയാളെ സ്നേഹിക്കാതിരിക്കാൻ പറ്റില്ല..... അതുപോലെ തന്നെയാ എനിക്കും..... ഹർഷേട്ടൻ എന്നെ എത്ര ദ്രോഹിച്ചാലും ആ മനുഷ്യനെ വെറുക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല ആ മനുഷ്യനോടുള്ള എന്റെ പ്രണയം ദിനം പ്രതി വർധിക്കുവായിരുന്നു പിന്നീട് ഹർഷേട്ടൻ എനിക്ക് ഒരു പേടിസ്വപ്നം ആയപ്പൊഴും അദ്ദേഹത്തെ വെറുക്കാൻ എനിക്ക് ആയിരുന്നില്ല

മനസ്സിൽ ഹർഷേട്ടൻ നിറഞ്ഞു നിന്നപ്പോഴും അദ്ദേഹത്തെ കുറിച് അന്വേഷിക്കാൻ എന്നിലെ പുതിയ അനു എന്നെ അനുവദിക്കാത്തത് പോലെ ഹിമ അദ്ദേഹത്തോടൊപ്പം താമസമാക്കിയത് അറിഞ്ഞപ്പോൾ എന്തോ മനസ്സിന്റെ പിടി വിട്ട് പോകുന്നത് പോലെ തോന്നി മറ്റൊരു പെണ്ണിന് അവകാശപ്പെട്ട അദ്ദേഹത്തെ പ്രണയിക്കുന്നത് തെറ്റാണെന്ന് എനിക്ക് തോന്നി..... ഹർഷേട്ടന്റെ മനസ്സിലും ഞാൻ ഇല്ലാ എന്നറിയുന്നത് കൊണ്ടും അദ്ദേഹത്തെ മറക്കാൻ തന്നെ തീരുമാനിച്ചു..... അതെനിക്ക് സാധ്യമായിരുന്നില്ല എങ്കിലും ഞാൻ എന്നെ നിയന്ത്രിച്ചു ഇവിടെ വന്ന് ഹാർഷേട്ടനെ കണ്ടാൽ എന്റെ മനസ്സിന്റെ പിടി വിട്ടുപോകുമെന്ന ഭയം എന്നിലുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ കാണുമ്പോൾ ഞാൻ അനുഭവിച്ച വേദനകൾ എന്റെ മനസ്സിലേക്ക് കടന്നു വന്നു

ഹിമ ഒരു തട്ടിപ്പ്കാരി ആണെന്ന് അറിഞ്ഞപ്പോൾ എനിക്ക് അയാളോട് ദേശ്യവും പുച്ഛവും ആയിരുന്നു തോന്നിയത് കേവലം ഒരു തട്ടിപ്പുകാരിക്ക് വേണ്ടി എന്നെ നരകിപ്പിച്ച ഹർഷേട്ടനോട് എനിക്ക് ദേഷ്യവും വാശിയും ഒക്കെ തോന്നി എന്നിലെ ആത്മാഭിമാനം ഹർഷേട്ടനോട് ക്ഷമിക്കാൻ അനുവദിക്കുന്നുണ്ടായിരുന്നില്ല പക്ഷെ..... ഹർഷേട്ടൻ ചാർത്തിയ താലി അറുത്തുമാറ്റാൻ ഉള്ള മനോബലം എനിക്ക് ഉണ്ടായിരുന്നില്ല എന്നാലിന്ന് ഹർഷേട്ടൻ ആ താലി കണ്ടിരിക്കുന്നു...... മറുപടി ഇല്ലാതെ അയാൾക്ക് മുന്നിൽ നിൽക്കേണ്ടി വന്നതിൽ ദേശ്യവും അമർഷവും തോന്നി എനിക്ക് ഹർഷേട്ടൻ എന്നെ ഭാര്യ എന്ന് അഭിസംബോധന ചെയ്തപ്പോൾ എന്നിലെ ഭാര്യ സന്തോഷിക്കുന്നത് ഞാൻ അറിഞ്ഞു

പക്ഷെ ഞാൻ അനുഭവിച്ച യാദനകൾക്കും വേദനകൾക്കും ഇതൊരു പരിഹാരമാകില്ല..... അത്കൊണ്ട് തന്നെ ഹർഷേട്ടനോട് ക്ഷമിക്കാനും എനിക്കാവില്ല •••••••••••••••••••••••••••••••••••••° ഹർഷൻ ഒന്ന് relax ആയിക്കൊണ്ട് കണ്ണ് തുറന്നതും എന്തൊക്കെയോ ആലോചിച്ചു നിൽക്കുന്ന അനുവിനെ കണ്ടു അവൻ ഒന്ന് ടേബിളിൽ ശക്തിയായി അടിച്ചതും അവൾ ഒന്ന് ഞെട്ടി അവനെ നോക്കി "ഈ ഫുഡ്‌ എടുത്ത് കഴിക്ക്..." ഒന്നും സംഭവിക്കാത്ത ഭാവത്തിൽ അവൻ പറഞ്ഞു കഴിക്കാനുള്ള മനസ്സ് ഇല്ലായിരുന്നെങ്കിലും നിരസിച്ചാൽ ഹർഷന്റെ പ്രതികരണം എങ്ങനെ ആകുമെന്ന് അറിയുന്നത് കൊണ്ട് അവൾ കഴിക്കാൻ തുടങ്ങി

ചുണ്ട് മുറിവായത് കൊണ്ട് തന്നെ വളരെ ബുദ്ധിമുട്ടിയാണ് അവൾ കഴിച്ചത് അവൾക്ക് ഹർഷന്റെ മുന്നിൽ ഇങ്ങനെ പഞ്ചപുച്ഛം അടക്കി നിൽക്കുന്നതോർത് ലജ്ജ തോന്നി ..... അവന്റെ മുന്നിൽ ഉത്തരമില്ലാതെ നിൽക്കേണ്ടി വന്നത് അവളുടെ അഭിമാനത്തിനേറ്റ ക്ഷതമായിരുന്നു അവൾക്ക് അവനോട് അതിയായ അമർഷം തോന്നി ..... അവൻ തന്നോട് കാണിക്കുന്ന ആധികാരികത അവളെ ശ്വാസം മുട്ടിക്കുന്നത് പോലെ അവൾക്ക് തോന്നി എത്ര ഒഴിഞ്ഞു മാറിയിട്ടും ഹർഷൻ തന്നെ വീണ്ടും വീണ്ടും തോൽപ്പിക്കുന്നത് അവൾക്ക് സഹിക്കാനായില്ല .......

അവനോടുള്ള ദേശ്യവും വാശിയും നിമിഷം തോറും അവളുടെ ഉള്ളിൽ കൂടി കൂടി വരുന്നത് അവൾ അറിഞ്ഞു അവന്റെ സാമിപ്യം അവൾക്ക് അരോചകമായി തോന്നിയെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാൽ അവൾ മൗനിയായി ഭക്ഷണം കഴിചു ഹർഷൻ അവളെ ശ്രദ്ധിക്കാതെ ഫയലും നോക്കി ഇരുന്നു രാത്രി നേരം വൈകി തുടങ്ങി എല്ലാവരും ഡ്യൂട്ടി കഴിഞ്ഞ് പോകാൻ തുടങ്ങി അനുവിന്റെ വർക്ക്‌ കഴിയാത്തത് കൊണ്ട് തന്നെ അവൾ വിക്കിയെ വിളിച്ചു പാർക്കിങ്ങിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു അവൾ ഫോൺ വെച് കുറച്ചു കഴിഞ്ഞതും ഹർഷൻ ആർക്കോ ഫോൺ ചെയ്തു പുറത്തേക്ക് പോയി....

അനു അതൊന്നും ശ്രദ്ധിക്കാതെ ജോലി തുടർന്നു •••••••••••••••••••••••••••••• ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിങ്ങിൽ അനുവിനെ കാത്തു നിൽക്കുകയായിരുന്നു വിക്കി രാത്രി ആയതുകൊണ്ട് തന്നെ അവിടെ ഒരു ഈച്ച പോലും ഉണ്ടായിരുന്നില്ല വിക്കി കാറിൽ ചാരി നിന്ന് ഫോണിൽ തൊണ്ടിക്കൊണ്ട് നിൽക്കവേ പെട്ടെന്ന് അവിടുത്തെ ലൈറ്റ് ഫുൾ ഓഫ്‌ ആയി..... ചുറ്റും ഇരുട്ട് പടർന്നത് കണ്ടതും അവൻ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി മുന്നോട്ട് നടന്നതും ആരുടെയോ ചവിട്ടേട്ട് അവൻ തെറിച്ചു വീണു...........തുടരും………

ഭാര്യ : ഭാഗം 7

Share this story