സ്‌നേഹതീരം: ഭാഗം 4

സ്‌നേഹതീരം: ഭാഗം 4

എഴുത്തുകാരി: ശക്തികലജി

” ക്ഷമിക്കു… അന്ന് ഞാൻ വെറുമൊരു പൊട്ടി പെണ്ണായിരുന്നു.. “.. എനിക്ക് പിന്നെയൊരു ക്ഷമ പറയാൻ പോലും അവസരം കിട്ടിയില്ല… ” ഞാൻ ചമ്മലോടെ പറഞ്ഞു.. “ശരി അതൊക്കെ പോട്ടെ… ഉച്ചയ്ക്ക് പൈപ്പ് കണക്ഷൻ ശരിയാക്കാൻ ആള് വരും… ശരിയാക്കി കഴിഞ്ഞ് ഒന്നീ നമ്പറിലേക്ക് വിളിച്ച് പറയണം “. .. ഇപ്പോ ഞങ്ങൾ ഇറങ്ങട്ടെ ” എന്ന് ഗിരി അവിടെ നിന്നിറങ്ങി പോകുമ്പോൾ ഞാൻ നോക്കി നിന്നു…. പിന്നെ വീണ്ടും തൂമ്പയെടുത്തു കിളച്ചുതുടങ്ങി.. നന്നായി വിയർത്തു കുളിച്ചു.. ഒന്നു നിവർന്നു നിന്നു… പറമ്പിൻ്റെ ഏകദേശം പകുതി ഭാഗം കിളച്ചിട്ടുണ്ട്…. ചേമ്പിനും ചേനയ്ക്കും ആവശ്യത്തിന് മണ്ണ് കൂട്ടി വച്ചു….

ക്ഷീണം തോന്നിയപ്പോൾ തൂമ്പ പടിയിൽ ചാരി വച്ചു… കിണറ്റിൻകരയിൽ പോയി… വെള്ളം കോരി കൈകാലുകൾ കഴുകി… തണുത്ത വെള്ളം കൈകളിൽ കോരി മുഖത്തേക്ക് ഒഴിച്ചപ്പോഴെ പകുതി ചൂട് കുറഞ്ഞത് പോലെ തോന്നി…. വീണ്ടും മുഖത്തേക്ക് മൂന്നാലു പ്രാവശ്യം വെള്ളം കൈയ്യിൽ കോരിയൊഴിച്ചപ്പോൾ കുറച്ച് ക്ഷീണം കുറഞ്ഞു… .. മുഖവും കഴുകി അയയിൽ കിടന്നതോർത്ത് എടുത്തു മുഖം തുടച്ച കൊണ്ട് വീടിനകത്തേക്ക് കയറി…. ഹാളിൽ ചുവരിലെ ക്ലോക്കിലേക്ക് നോക്കിയപ്പോഴാണ് കണ്ടത് സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു… കിളച്ച് നിന്ന് സമയം പോയതറിഞ്ഞില്ല…. ചെറിയ വിശപ്പും ഉണ്ട്….

കുറച്ച് ചോറെടുത്തു കഴിച്ചു.. കഴിച്ച് കഴിഞ്ഞ് കൈകഴുകി പാത്രം കഴുകിക്കോണ്ടിരിക്കുമ്പോൾ പുറത്ത് ആരോ വിളിക്കുന്ന ശബ്ദം കേട്ടത്…. ഞാൻ വേഗം കൈ കഴുകി മുൻപിലേക്ക് നടന്നു… മുൻപിൽ ചെന്നു നോക്കുമ്പോൾ പൈപ്പ് കണക്ഷൻ തരാൻ വന്നവരാണ്…. അവർ അവരുടെ പണി തുടർന്നു… കുറച്ച് കഴിഞ്ഞപ്പോൾ കിണറിൽ മോട്ടർ വയ്ക്കാനുള്ള പണിക്കാരും വന്നു…. അവർക്ക് ചായയുണ്ടാക്കി കൊടുത്തു… പണി പകുതിയായപ്പോഴേക്ക് വിധുവേട്ടൻ വന്നു… കുറെ രണ്ടു പണിക്കാരും… ” പോയി കിടക്കുന്ന വാതിലും ജനലും പോയതൊക്കെ ശരിയാക്കണം… ” എന്നവരോട് വിധുവേട്ടൻ പറയുന്നത് കേട്ടു…

അടുക്കളയിലും ബാത്റൂമിലും മുറ്റത്തും പൈപ്പ് വയ്ക്കണമെന്ന് പണിക്കാർക്ക് നിർദ്ദേശം കൊടുക്കുന്നതും കേട്ടു… ഞാൻ വേണ്ടാ എന്നൊന്നും പറയാൻ പോയില്ല… ചായ ചൂടാക്കി വിധുവേട്ടനും കൂടി കൊടുത്തു… “എന്തിനാ ഇപ്പോൾ ഇതെല്ലാം കൂടി ഒരുമിച്ച് ശരിയാക്കുന്നത്…” ഞാൻ ചോദിച്ചു… ” നാളെ തൊട്ട് വാടകയ്ക്ക് ആള് താമസിക്കാൻ വരും… ” ആ വാടക നിനക്ക് ഒരു ആശ്വാസമാകും… ” പിന്നെ വീട്ടിലും ആള് കാണും… എനിക്കല്ലേൽ ഒരു സമാധാനവുമില്ല…” വിധുവേട്ടൻ വിഷമത്തോടെ പറഞ്ഞു… ” അറിയാവുന്ന ആളുകൾ ആന്നോ ” ഞാൻ ചോദിച്ചപ്പോൾ അതെയെന്ന ഭാവത്തിൽ തലയാട്ടി… ”

പിന്നേ പ്രായമുള്ളവർ കൂടെയുണ്ട് എന്നാണ് പറഞ്ഞത്…. അതു കൊണ്ട് അവർ താഴെ താമസിച്ചു കൊള്ളും… നിനക്ക് മുകളിൽ രണ്ടു മുറിയില്ലെ… രാത്രി അവിടെ താമസിച്ചാൽ മതി… അതാ സുരക്ഷിതം… ബാത്റൂമിൽ പൈപ്പ് വയ്ക്കാൻ പണിക്കാരോട് പറഞ്ഞിട്ടുണ്ട്… അതാകുമ്പോൾ പുറത്തു കൂടിയും അകത്തു കൂടിയും വഴിയുണ്ടല്ലോ… പകൽ പിന്നെ എവിടെ വേണമെങ്കിലും ഇരിക്കാം…. പാചകമൊക്കെ നിങ്ങൾ തമ്മിൽ സംസാരിച്ചാൽ മതി… ” … നിനക്ക് സമ്മതക്കുറവൊന്നുമില്ലല്ലോ.. “എന്ന് പറഞ്ഞു പറഞ്ഞു കൊണ്ട് വിധുവേട്ടൻ ചായ ഗ്ലാസ്സ് തിരികെ തന്നു… “എനിക്ക് സമ്മതക്കുറവൊന്നുമില്ല ഏട്ടാ……

എനിക്കും ഒരു വരുമാനമാകുമല്ലേ…”.. പച്ചക്കറി കൃഷിയൊക്കെ ഒന്ന് ഉഷാറാവുന്നത് വരെ എനിക്കെന്തായാലും ഒരു വരുമാനം അത്യവശ്യമാണ്.. ‘ആരാണേലും വന്നോട്ടെ” ഞാൻ പറഞ്ഞു.. “പിന്നെ എന്താവശ്വമുണ്ടേലും വിളിക്കണം… “.. അമ്മ നിന്നെ അന്വഷിച്ചു…. “… ഇടയ്ക്ക് വാ…”.. വിധുവേട്ടൻ പറഞ്ഞു… “ശരി” എന്ന് മാത്രം മറുപടി പറഞ്ഞു കൊണ്ട് ഗ്ലാസ്സ് അടുക്കളയിൽ കൊണ്ടുവച്ചു… അടുക്കളയിൽ പാത്രം കഴുകിന്നിടത്ത് പൈപ്പ് വയ്ക്കുന്നതിൻ്റെ പണി നടക്കുന്നത് കൊണ്ട് ഗ്ലാസ്സ് മേശയിൽ വച്ചിട്ട് തിരികെ പോന്നു… ഞാൻ കർട്ടണും പുതപ്പുമൊക്കെ എടുത്തു കഴുകിയിട്ടു… മുറിയെല്ലാം വൃത്തിയാക്കി തുടച്ചിട്ടു….

കുറച്ച് ഇലഅടയുണ്ടാക്കി കൊടുത്തു… വിധുവേട്ടന് അട ഒത്തിരി ഇഷ്ട്ടമാണ്… രുചി ആസ്വദിച്ച് കഴിക്കുന്നത് നോക്കി നിന്നു.. “നല്ല രുചിയുണ്ട്.. കുറച്ച് പൊതിഞ്ഞ് താ അപ്പൂട്ടന് ഇലയട ഇഷ്ടമാ” എന്ന് വിധുവേട്ടൻ പറഞ്ഞപ്പോൾ ഞാൻ വേഗം ഒരു വട്ടപാത്രം എടുത്തു കൊണ്ടു വന്നു… മൂന്നാലെണ്ണം എടുത്തു വച്ചു… ” അമ്മയ്ക്കും കൊടുക്കണം… ഞാൻ പലഹാരമൊക്കെ നന്നായി ഉണ്ടാക്കും…. കൊടുക്കാൻ പറ്റിയ കട ഉണ്ടേൽ അന്വഷിച്ച് പറയണം…” എന്ന് ഞാൻ പറഞ്ഞപ്പോൾ വിധുവേട്ടൻ എന്നെ അത്ഭുതത്തോടെ നോക്കി… വിധുവേട്ടൻ വൈകുന്നേരം പണി തീരുന്നത് വരെ ഇരുന്നു…

ഞാൻ പണിക്കൂലി കൊടുക്കാം എന്ന് പറഞ്ഞിട്ടും നിർബന്ധപൂർവ്വം കൂലി വിധുവേട്ടൻ തന്നെ കൊടുത്തു…. ” ഇനി എനിക്ക് വേണ്ടി ഒന്നും ചിലവാക്കണ്ട വിധുവേട്ടാ… ഞാൻ ഉള്ളത് കൊണ്ട് എങ്ങനേലും കഴിഞ്ഞോളാം” എന്ന് ഞാൻ പറഞ്ഞപ്പോൾ വിധുവേട്ടൻ ന്നെ സൂക്ഷിച്ചു നോക്കി… എൻ്റെ കൈയ്യിൽ പിടിച്ച് അടുത്തിരുത്തി… ” നിന്നോട് ഞാൻ ഒരുപാട് തല്ലുകൂടിയിട്ടുണ്ട്…. നിന്നെ അവിശ്വസിച്ച ആ നിമിഷത്തെ ഓർത്ത് ഇപ്പോഴും ഞാനും അമ്മയും ഉരുകുകയാണ്… നീ മടങ്ങി വന്നിട്ട് നിനക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ…. അച്ഛൻ പല പ്രാവശ്യം നിന്നെ അന്വഷിച്ചിറങ്ങാൻ തുടങ്ങിയതാണ്…

ഞാനാണ് അച്ഛനെ തടഞ്ഞ് നിർത്തിയത്… അങ്ങനെ വന്നാൽ നീ ആ ഹോസ്റ്റൽ മറ്റൊരിടത്തേക്ക് പോകും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു.. .. അതു കൊണ്ടാണ് ഞാൻ അവിടെ വന്നിട്ട് ജാനകിയമ്മയെ മാത്രം കണ്ടു മടങ്ങിയത്…” ” നിൻ്റെ മനസ്സ് എന്നെങ്കിലും എന്നോടും അമ്മയോടും ക്ഷമിച്ചെങ്കിൽ വീട്ടിലേക്ക് മടങ്ങിവരണം… ഞാൻ നിന്നെ നോക്കിക്കോളാം.. നീയെപ്പോഴും ൻ്റ കുഞ്ഞ് അനിയത്തി തന്നെയാണ് ” എന്ന് പറയുമ്പോൾ വിധുവേട്ടൻ വിതുമ്പി പോയിരുന്നു.. പിന്നെ ഒന്നും മിണ്ടിയില്ല.. എഴുന്നേറ്റു പോകാനൊരുങ്ങിയതും ഞാൻ ഇലയട എടുത്ത് വച്ച പാത്രം എടുത്ത് ഏട്ടൻ്റെ കൈയ്യിൽ കൊടുത്തു… ” അപ്പൂസിനെ ഞാൻ അന്വഷിച്ചുന്ന് പറയണം… കുറച്ച് കഴിയട്ടെ.. ഞാൻ വരാം.. മനസൊന്നു തണുക്കട്ടെ…

അമ്മയ്ക്ക് എന്നെ കാണാൻ തോന്നുവന്നേൽ ഇങ്ങോട്ടും വരാം ” എന്ന് ഞാൻ ചെറുപുഞ്ചിരിയോടെ പറഞ്ഞു…. “ശരി ഞാൻ ഇറങ്ങട്ടെ..” എന്ന് പറഞ്ഞ് വിധുവേട്ടൻ ഗേറ്റ് കടന്ന് പോയി… ഗേറ്റടച്ച് അവിടെ തന്നെ കുറച്ച് നേരം നിന്നു… വിധുവേട്ടൻ കണ്ണിൽ നിന്നു മറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു.. നാളെ വരുന്ന വാടകകാർ മോശം പറയരുതല്ലോ.. ആളുകൾ എല്ലാം പോയി കഴിഞ്ഞപ്പോൾ പൊന്നി എൻ്റെ പുറകേ കൂടി… പൊന്നിയോട് കാര്യം പറഞ്ഞു കൊണ്ട് മുറ്റo തൂത്തിട്ടു… പുതുപ്പൊക്കെ മടക്കിയെടുത്തു.. കർട്ടൻ പഴയത് പോലെ ജനലിലും വാതിൽക്കലും ഇട്ടു…… അടുക്കളയിൽ പണി കഴിഞ്ഞ സ്ഥലമൊക്കെ തുത്തു തുടച്ചു വൃത്തിയാക്കി… മുകളിത്തെ മുറിയിൽ പോയി നോക്കി… എല്ലാം പൊടിപിടിച്ചു കിടക്കുകയാണ്…

രാഖി താഴെ മാത്രമേ വൃത്തിയാക്കി കാണു… ജോലിയൊക്കെ കഴിഞ്ഞപ്പോഴേക്ക് ക്ഷീണിച്ചു പോയി… രാത്രി കഞ്ഞി വച്ചു പപ്പടം കൂട്ടി കഴിച്ചു… രാത്രി മുകളിലത്തെ മുറിയിൽ കിടക്കാം എന്ന് തീരുമാനിച്ചു… താഴത്തെ മുറിയിൽ നിന്നും എൻ്റെ അത്യവശ്യ സാധനങ്ങൾ എല്ലാം മുകളിലത്തെ മുറിയിൽ കൊണ്ടുവച്ചു… അൽപ്പം ബുദ്ധിമുട്ടിയാണെങ്കിലും അച്ഛൻ്റെ ചാരുകസേര മുകളിലത്തേ മുറിയിൽ കൊണ്ടുവച്ചു… ശരത്തേട്ടൻ്റെ വീട് വിറ്റ് ശേഷം ഇങ്ങോട്ട് വന്നപ്പോൾ ഞങ്ങൾക്ക് വേണ്ടിയാണ് രണ്ട് മുറി മുകളിലത്തെ നിലയിൽ പണിയിപ്പിച്ചത്.. പല രാത്രിയിലും ശരത്തേട്ടൻ വരാതായി…

പിന്നീട് ശരത്തേട്ടൻ തന്നെ പറഞ്ഞു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന്… എന്നെ കല്യാണം കഴിച്ചത് സ്വത്തിന് വേണ്ടിയായിരുന്നു എന്ന് എൻ്റെ മുഖത്ത് നോക്കി പറഞ്ഞു… ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല.. പിന്നീട് പതിയെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടു… വിധുവേട്ടൻ വേറെ വീട് വച്ച് മാറിയപ്പോൾ താമസിക്കുന്ന വീട് ശരത്തേട്ടൻ്റെ പേരിൽ ആക്കണം എന്ന് പറഞ്ഞ് ബഹളം തുടങ്ങി… വീട്ടിൽ അച്ഛൻ അറിഞ്ഞാൽ വിഷമിക്കും എന്ന് കരുതി ഒന്നും അറിയിച്ചില്ല… അച്ഛൻ്റെയും അമ്മയുടെയും വിധുവേട്ടൻ്റെയും മുൻപിൽ ശരത്തേട്ടൻ നന്നായി അഭിനയിച്ചു…

അവരുടെ മുൻപിൽ ശരത്തേട്ടൻ എല്ലാം സഹിക്കുന്നവനും ഞാൻ അനാവശ്യമായി വഴക്കുണ്ടാക്കുന്നവളുമായി… അമ്മ കാണുമ്പോഴേല്ലാം ഉദ്ദേശവും തുടങ്ങി.. അതു കൊണ്ട് അങ്ങോട്ടേക്ക് പോകുന്നതും നിർത്തി… ഒരോന്നാലോചിച്ച് എപ്പോഴോ ഉറങ്ങി പോയി.. ❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤ രാവിലെ കണ്ണു തുറന്നപ്പോൾ വല്ലാത്ത ശരീരവേദന തോന്നി…. ഇന്നലത്തെ ജോലി കാരണമാവും… കൈകൾ നിവർത്തി കാലുനിലത്ത് കുത്തുമ്പോൾ വേദന തോന്നി… പതുക്കെ പടിയിറങ്ങി നടന്ന് അടുക്കളയിൽ എത്തി… അടുപ്പ് കത്തിച്ച് കുളിക്കാൻ വെള്ളം അടുപ്പത്ത് വച്ചു….

നല്ല ചുടുവെള്ളത്തിൽ കുളിച്ചപ്പോൾ ശരീരവേദന കുറഞ്ഞു… കട്ടൻ കാപ്പിയിട്ടു… ഗോതമ്പ് പൊടി കലക്കി രണ്ടു ദോശ ചുട്ടു…. മുളക് പൊടിയിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് വെളിച്ചെണ്ണ ചേർത്ത് ദോശ തൊട്ടു കഴിച്ചു…. കുറെ നാളു കഴിഞ്ഞ് ഇഷ്ട്ട ആഹാരം കഴിച്ചപ്പോൾ സന്തോഷം തോന്നി… ഒരു ഉന്മേഷമൊക്കെ തോന്നി… വേഗം ഉച്ചയ്ക്കത്തേക്കുള്ള ചോറും ഒരു കറിയും മാത്രം വച്ചു… പൊന്നിയ്ക്ക് കുറച്ച് പാൽ ഒഴിച്ച് കൊടുത്തു… അവൾ അത് കുടിച്ച് കഴിഞ്ഞ് നന്ദിയോടെ നോക്കി…. ജോലിയൊക്കെ ഒതുക്കി കഴിഞ്ഞ് തൂമ്പായും എടുത്ത് പറമ്പിലേക്കിറങ്ങി… ഇന്നലെ കിളച്ച ഭാഗം കണ്ടപ്പോൾ മനസ്സിൽ സന്തോഷം തോന്നി… ചെറിയ മഴക്കോളുണ്ട്…

ഒരു മഴ പെയ്താൻ വിത്ത് ഇടാൻ എളുപ്പമാണ്… തൂമ്പ ഒരു വശത്ത് ചാരി വച്ച് വീടിന് ചുറ്റും നടന്നു …. പല തരം ചീരയൊക്കെ അച്ഛൻ നട്ടിട്ടുണ്ട്…. അവിടെയൊക്കെ കാടു കയറിയിരിക്കുന്നു… നടന്ന് നടന്ന് പറമ്പിൻ്റെ തെക്കേ അറ്റo കാണാം.. വല്യ പ്ലാവുണ്ട്… അതിലായിരുന്നു പണ്ട് ഊഞ്ഞാൽ കെട്ടിയിരുന്നത്…. പറമ്പിൻ്റെ തെക്കേ തൊടിയിലേക്ക് മിഴികൾ പാഞ്ഞതും നെഞ്ചിൽ വേദന നിറഞ്ഞു… എൻ്റെ കാലുകൾ യാന്ത്രികമായി അങ്ങോട്ടേക്ക് സഞ്ചരിച്ചു… അടുത്തടുത്ത് വച്ചിരിക്കുന്ന രണ്ടു തെങ്ങിൻ തൈകൾ വളർന്നിരിക്കുന്നു… എൻ്റെ രണ്ട് കുരുന്നുകൾ ഉറങ്ങുന്ന സ്ഥലം…

പാവം ഒരുപാട് നാളുകൾക്ക് ശേഷം അവരുടെ അച്ഛൻ സ്നേഹത്തോടെ വാങ്ങി കൊണ്ടുവന്ന ഐസ്ക്രീം കഴിയുമ്പോൾ അത് അവസാനത്തേതാണ് അറിയാതെ കഴിക്കുമ്പോൾ ഞാനും കഴിച്ചു…. കൂടെ ശരത്തേട്ടനും കഴിച്ചു…. സ്നേഹത്തോടെ കുഞ്ഞുങ്ങൾക്കും സ്പൂണിൽ കോരി കൊടുക്കുന്നത് കണ്ടു…. ശരത്തേട്ടൻ മനസ്സ് മാറി വന്നതാണ് എന്നോർത്തപ്പോൾ ആ നിമിഷം മനസ്സിൽ സന്തോഷം തോന്നി… പക്ഷേ രണ്ടു കുഞ്ഞുങ്ങളും കുഴഞ്ഞ് വീണപ്പോഴാണ് ഞാൻ ശരത്തേട്ടനെ ഞാൻ സംശയത്തോടെ നോക്കിയത്…. എന്നോടുള്ള പുച്ഛഭാവമായിരുന്നു.. എനിക്കും ഒരു തളർച്ച തോന്നി…

ഞാൻ രണ്ടു മക്കളെയും തോളിലും കൈയ്യിലുമായി എടുത്ത് കൊണ്ട് ഓടാൻ ശ്രമിച്ചപ്പോഴേക്കും ശരത്തേട്ടൻ എന്നെ ചവിട്ടി താഴെയിട്ടിരുന്നു…. “നീയില്ലാതായാലേ എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയു”.. നിൻ്റെ മണ്ടരായ വീട്ടുകാർ എനിക്ക് ഈ വീടും സ്വത്തും എഴുതി തരും… നീയാണ് എനിക്കും മക്കൾക്കും വിഷം തന്നത് എന്ന് ഞാൻ അവരെ പറഞ്ഞ് വിശ്വസിക്കും…. നിൻ്റെ വീട്ടുകാർ ഉറപ്പായും വിശ്വസിക്കും” എന്ന് പറഞ്ഞ് അയാൾ ആർത്തട്ടഹസിച്ചു… പിന്നെ കണ്ടത് “അയ്യോ ചന്ദ്ര എനിക്കും കുഞ്ഞുങ്ങൾക്കും വിഷം തന്നു എന്ന് പറഞ്ഞ് മുറിയിൽ നിന്നും ഇറങ്ങി പുറത്തേക്കോടുന്ന ശരത്തേട്ടനെയാണ്….

എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്ക് ഞാൻ തളർന്ന് വീണു.. എൻ്റെ കുരുന്നുകളെ വിടാതെ മുറുകെ പിടിച്ചിരുന്നു… മരണത്തിലേക്കാണ് യാത്ര എന്ന് മനസ്സിലാക്കിയപ്പോൾ ഉറക്കെ അലറി വിളിച്ചു കരയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്കു വന്നുല്ല…. ശബ്ദത്തിന് പകരം ചോരയാണ് പുറത്തേക്ക് വന്നത്… . പതിയെ എൻ്റെ ബോധവും മറഞ്ഞിരുന്നു…. ആശുപത്രി കിടക്കയിൽ വച്ച് ബോധം തിരിച്ച് കിട്ടുമ്പോൾ നഴ്സ് പറയുന്നതിൽ നിന്ന് മനസ്സിലായി എന്നെ അമ്മേയെന്നു വിളിച്ചോടി വരാൻ ഈ ഭൂമിയിൽ അവർ ഇല്ലാ എന്ന്…. വീണ്ടുo ഓർമ്മകൾ പിടിമുറുക്കിയപ്പോൾ ശ്വാസം മുട്ടുന്നതു പോലെ തോന്നി….

ഞാനാ മണ്ണിൽ മുട്ടുകുത്തിയിരുന്നു… കണ്ണീർ അനുസരണയില്ലാതെ കവിളിൽ കൂടി ഒഴുകിയിറങ്ങി മണ്ണിലേക്ക് പതിച്ചു…. കാറ്റു വീശി… മഴ പെയ്തു…. മഴയിൽ ഞാൻ നനഞ്ഞു… കൂടെ കണ്ണിരിൽ ഞാൻ മുങ്ങി… അവരൊടൊപ്പം എന്നെയും മരണം കൊണ്ടുപോകാതെ എന്തിന് എന്നോട് മാത്രം ഈ ക്രൂരത…. അവരെയോർത്ത് നീറി ശേഷ ജീവിതം ജീവിച്ച് തീർക്കാനാവും വിധി… കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി… ഞാനാ മണ്ണിലേക്ക് കുഴഞ്ഞു വീണു… ആ മണ്ണിൽ അലിഞ്ഞ് ചേരാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എൻ്റെ മനസ്സ് കൊതിച്ചു….തുടരും

സ്‌നേഹതീരം: ഭാഗം 3

Share this story