ഹരി ചന്ദനം: ഭാഗം 5

ഹരി ചന്ദനം: ഭാഗം 5

എഴുത്തുകാരി: ശ്രുതി കൃഷ്ണ

കേട്ടത് വിശ്വസിക്കാനാവാതെ ഞാനും ചാരൂം തറഞ്ഞു നിന്നു. കയ്യിലിരിക്കുന്ന ഫയലിൽ എന്റെ പിടി മുറുകി.ആർത്തിരമ്പുന്ന തിരമാലകൾ നോക്കി കൊണ്ട് ആ അമ്മ പറഞ്ഞു തുടങ്ങി. “അതെ മോളെ. ഞങ്ങൾ ബാംഗ്ലൂർ നിന്നും നാട്ടിലേക്ക് വരുവാനുള്ള കാരണം ഇതായിരുന്നു.ആ ഇൻസിഡന്റ് എന്റെ മോന്റെ കുഞ്ഞു മനസിനെയും ശരീരത്തെയും വല്ലാതെ നോവിച്ചു. അവനെ ചികില്സിച്ചതു ഈ ഷേർളിയും ഹസ്ബൻഡ് സൈമണും ചേർന്നാണ്.ഇവർ അവിടുതെ അത്യാവശ്യം അറിയപ്പെടുന്ന സൈക്കാട്രിട്സ് ആണ്.ഇവരുടെ നിർദേശ പ്രകാരം ആണ് അവനെ കുത്തി നോവിക്കുന്ന ഓര്മകളുള്ള ആ വലിയ നഗരം എന്നെന്നേക്കുമായി ഞങ്ങൾ ഉപേക്ഷിച്ചത്. ഒരർത്ഥത്തിൽ പറഞ്ഞാൽ പൂർണമായ ഒരു പറിച്ചു നടൽ.

അതു പിന്നീട് ഫലം കണ്ടു. എന്റെ കുഞ്ഞു ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി. ബാംഗ്ലൂരിലെ ഫ്ലാറ്റിൽ ഇരുട്ടിനെ കൂട്ടുപിടിച്ചു മുറിയിൽ പേടിച്ചു വിറച്ചു ഒതുങ്ങി കൂടിയിരുന്ന അവൻ ഇവിടെയെത്തിയതോടെ വെളിച്ചത്തെ കൂടുതൽ സ്നേഹിച്ചു തുടങ്ങി.ബാംഗ്ലൂർ ആയിരുന്നപ്പോൾ അവന്റെ അച്ഛന്റെ കൂടെ ഞാനും കമ്പനിയിൽ പോകുമായിരുന്നു. ഇവിടെ വന്നപ്പോൾ അതൊക്കെ നിർത്തി ഞാൻ വീട്ടമ്മയായി, എന്റെ മകന്റെ നിഴലായി ഒതുങ്ങി കൂടി.ഞാനാണ് അവന്റെ ബെസ്റ്റ് ഫ്രണ്ട്.എന്റെ എല്ലാ ആഗ്രഹവും ഇന്നുവരെ അവൻ സാധിച്ചു തന്നിട്ടുണ്ട്.പതിയെ ഞങ്ങളെല്ലാവരും ആ സംഭവമേ മറന്നു. പിന്നീട് ഒരിക്കൽ പോലും അങ്ങനൊരു മാനസികാവസ്ഥയിലേക്ക് അവൻ പോയിട്ടില്ല.അവന്റെ അച്ഛന്റെ മരണം എന്നെ പിടിച്ചുലച്ചപ്പോൾ പോലും എനിക്ക് ഏറ്റവും വലിയ താങ്ങായത് അവനാണ്.

അദ്ദേഹത്തിന്റെ കുറവ് ഏറ്റവും നന്നായി നികത്താൻ അവനു കഴിഞ്ഞു.അവന്റെ പഠനത്തോടൊപ്പം അദ്ദേഹത്തിന്റെ ബിസ്സിനെസ്സ് ഒക്കെ ഏറ്റെടുത്തു വളരെ നല്ല രീതിയിൽ മുന്നോട്ട് പോയി. കിച്ചുവിനും ദിയമോൾക്കും ഏറ്റവും നല്ല ഏട്ടനായി.” ഞാനും ചാരുവും ഏറ്റവും നല്ല കേൾവിക്കാരായി അവരെ കേട്ടുകൊണ്ടിരുന്നു. “വിവാഹ കാര്യം പറയുമ്പോളൊക്കെ അവൻ ഒഴിഞ്ഞു മാറുകയായിരുന്നു. ഞങ്ങളൊക്കെ ഒത്തിരി നിർബന്ധിച്ചു. അവന്റെ ജീവിതത്തിൽ സംഭവിച്ചതൊന്നും ഒരു പെൺകുട്ടിക്കും അംഗീകരിക്കാൻ ആവില്ലെന്നാണ് അവൻ പറഞ്ഞത്.അവസാനം ഞാൻ പട്ടിണി കിടക്കേണ്ടി വന്നു സമ്മതിപ്പിക്കാൻ. വിവാഹം ഒരു പെൺകുട്ടിയെ സംബന്ധിച്ചു എത്രത്തോളം ഇമ്പോര്ടന്റ്റ്‌ ആണെന്ന് എനിക്കറിയാം.

ഞാനും ഒരു സ്ത്രീയല്ലേ. എല്ലാം അറിഞ്ഞു കൊണ്ട് തന്നെ വേണം മോള് അവന്റെ ജീവിതത്തിലേക്ക് വരാൻ. ഈ റിപ്പോർട്ട്‌സ് പപ്പയെ ഏൽപ്പിക്കുകയോ മോളുടെതായ രീതിയിൽ അന്വേഷിക്കാൻ ഉപയോഗിക്കുകയോ ചെയ്യാം.ഇത് നിങ്ങളുടെ ഭാവി ജീവിതത്തെ ബാധിക്കില്ലെന്ന വ്യക്തമായ ഉറപ്പു കിട്ടിയിട്ട് മോളൊരു തീരുമാനം എടുത്താൽ മതി.അതിനാണ് ഈ ഫയൽ മോളെ ഏൽപ്പിക്കുന്നതു.എനിക്ക് വയസ്സായി പ്രായത്തിന്റെയും അല്ലാത്തതുമായ ഒരുപാടു രോഗങ്ങൾ എനിക്കുണ്ട്. പെട്ടന്ന് എനിക്കെന്തെങ്കിലും സംഭവിക്കുന്നതിനു മുൻപ് എന്റെ കുഞ്ഞിന് നല്ലൊരു കൂട്ട് എനിക്ക് കണ്ടെത്തി കൊടുക്കണം. ” അതും പറഞ്ഞു ആ അമ്മ കണ്ണുതുടച്ചു.അവരുടെ ദുഃഖം എന്നിലും അസ്വസ്ഥതയുളവാക്കി.എനിക്ക് പെട്ടന്ന് മമ്മിയെയും ടീച്ചറമ്മയെയും ഒക്കെ ഓർമ വന്നു. “ലുക്ക്‌ ചന്ദന…

ഇവരുടെ ഫാമിലി ഫ്രണ്ട് എന്ന നിലയിൽ അല്ല ഒരു ഡോക്ടർ എന്ന നിലയിൽ പറയുകയാണ്. ഹരി പ്രസാദിന്റെ ഫാമിലി ലൈഫിൽ ഒരിക്കലും ഇതൊരു വിഷയമാകില്ല.ഹീ ഈസ്‌ കംപ്ലീറ്റിലി ഫിറ്റ്‌ ഫോർ എ ഫാമിലി ലൈഫ്. അല്ലെങ്കിൽ കാലം അവന്റെ മുറിവുകളെ മായ്ച്ചു കളഞ്ഞിരിക്കുന്നു. പിന്നെ തന്റെ കയ്യിലിരിക്കയല്ലേ എല്ലാ ഡീറ്റെയിൽസും താൻ വ്യക്തമായി അന്വേഷിക്കു. എന്റെ സാനിധ്യത്തിൽ തന്നെ തന്നോടിതു പറയണമെന്ന് ചേച്ചിക്ക് നിർബന്ധമായിരുന്നു. അതാണ്‌ ഇന്നലെ വിളിച്ചപ്പോൾ മറ്റെല്ലാ തിരക്കുകളും മാറ്റിവച്ചു ഇങ്ങു പോന്നതു. താൻ ആലോചിക്കൂ. നല്ലൊരു ഡിസിഷൻ തന്നെ തനിക്കു എടുക്കാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്. ” “എന്നാൽ നമുക്ക് പോവാം? ഞങ്ങൾ മക്കളെ വീട്ടിൽ വിടാം”(അമ്മ ) “വേണ്ട ആന്റി ഞങ്ങളെ കോളേജിൽ വിട്ടാൽ മതി.

അവിടെ വണ്ടിയിരിപ്പുണ്ട് “(ചാരൂ ) “ശെരി “(അമ്മ ) തിരിച്ചുള്ള യാത്രയിൽ എല്ലാവരും മൗനമായിരുന്നു. എന്റെ മനസ്സ് കലങ്ങി മറിഞ്ഞു കൊണ്ടിരിക്കുവായിരുന്നു. ഞങ്ങളെ കോളേജിൽ വിട്ടു അവർ യാത്ര പറഞ്ഞു പോയി. ഞങ്ങൾ നേരെ ചാരുവിന്റെ വീട്ടിലേക്കു പോയി. അവിടെ എത്തിയ ഉടനെ ഞാൻ ആ ഫയൽ തുറന്നു നോക്കി. കുറേ പേപ്പറുകൾ പിൻ ചെയ്ത നിലയിൽ ഉണ്ടായിരുന്നു. പല മെഡിക്കൽ വേർഡ്‌സും എനിക്ക് പിടികിട്ടിയില്ല. ചാരുവും ആ റിപോർട്സ് തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടു. “നീ എന്ത് തീരുമാനിച്ചു? “(ചാരു ) “എനിക്കറിയില്ല.ഞാൻ എന്ത് ചെയ്യണം? “(ചന്തു ) “ഇത് പപ്പയെ ഏല്പിക്കു. എന്നിട്ട് ആലോചിച്ചു ഒരു തീരുമാനം എടുക്കു “(ചാരു ) “ആഹ്… എങ്കിൽ ഞാൻ പോട്ടെടി പിന്നെ കാണാം “(ചന്തു ) “എന്താ പെട്ടന്ന്? വൈകിട്ടു പോവാടി “(ചാരൂ ) “എനിക്കെന്തോ മൂഡ് ഇല്ല.

പിന്നെ കാണാം “(ചന്തു ) “എങ്കിൽ ശെരി.. ബൈ “(ചാരൂ ) വീട്ടിൽ ചെന്നപ്പോൾ പപ്പയും ശങ്കു മാമയും കൊണ്ട് പിടിച്ച സംസാരം.ഞാൻ വന്നതു പോലും അറിഞ്ഞില്ലെന്നു തോന്നുന്നു.എന്റെ വരവറിയിക്കാൻ ഞാൻ ഒന്നു ചുമച്ചു. രണ്ടാളും സംസാരം നിർത്തി എന്നെ നോക്കി. “ആഹ് മോള് വന്നോ..എക്സാം എങ്ങനെ ഉണ്ടായിരുന്നു? ” “നന്നായിരുന്നു പപ്പ എന്താ ഇവിടെ ഒരു ചർച്ച അതോ നിന്റെ കാര്യം തന്നെ. ” “എന്റെയോ? ” “ആഹ്.. അതു പിന്നെ നിന്നിലൂടെ പൂവണിയാൻ പോവുന്ന എന്റെ ഒരു ആഗ്രഹത്തെ കുറിച്ച് പറഞ്ഞതാ. മോള് +2 കഴിഞ്ഞപ്പോൾ ശെരിക്കും പപ്പയുടെ ആഗ്രഹം നിന്നെ ബിസ്സിനെസ്സ് സ്റ്റഡീസ് പഠിപ്പിക്കണം എന്നായിരുന്നു.മോളുടെ ഇഷ്ടം വേറെ ആയതു കൊണ്ട് എതിർത്തില്ലെന്നെ ഉള്ളൂ. പപ്പയുടെ കാലശേഷവും നമ്മുടെ കമ്പനി നോക്കി നടത്താൻ ഒരാള് വേണ്ടേ.

പക്ഷെ പപ്പയുടെ സ്വോപ്നം ഈ കല്യാണത്തോടെ പൂവണിയില്ലേ അതു പറഞ്ഞതാ.എല്ലാം ഇനി ഹരി പ്രസാദിനെ ഏൽപ്പിച്ചു എനിക്ക് വിശ്രമിക്കാല്ലോ ” ഞാൻ പപ്പയെ നോക്കി ഒന്നു ചിരിച്ചു. “കേട്ടോ മോളെ നിന്റെ പപ്പയ്ക്ക് ഇപ്പോൾ ഇത് തന്നെയാ പണി. മോളുടെ ഭാഗ്യത്തെ കുറിച്ച് പറഞ്ഞു സന്തോഷിക്കും പിന്നെ കണ്ണ് നിറയ്ക്കും. ” “ഇവളെ കുറിച്ചല്ലാതെ പിന്നെ ആരെ കുറിച്ചോർത്ത ഞാൻ സന്തോഷിക്കാ.പിന്നെ എത്ര കാലം ഇങ്ങനെ സന്തോഷിക്കും എന്നറിയില്ലല്ലോ ” “പപ്പാ…. പ്ലീസ് ” “ഇല്ല മോളെ നിർത്തി. പിന്നെ പപ്പയെ രാവിലെ തോമസ് അങ്കിൾ വിളിച്ചിരുന്നു. ഹരി പ്രസാദിന്റെ മാനേജർ. പ്രൊപോസൽ എവിടെ വരെയായി എന്നറിയാൻ വിളിച്ചതാ. ഹരി പ്രസാദ് മറ്റന്നാൾ നാട്ടിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ടത്രെ.

അപ്പോൾ മറ്റന്നാളോ അതിനടുത്ത ദിവസമോ ഇങ്ങോട്ടു വരുമായിരിക്കും. ” ഞാൻ ഒന്നു മൂളി. പിന്നെ എണീറ്റു നേരെ എന്റെ റൂമിലേക്ക്‌ വന്നു.ഓരോന്ന് ആലോചിച്ചു കിടന്നപ്പോളാണ് ഡ്രോയറിലുള്ള ഫോട്ടോയെക്കുറിച്ചു പെട്ടന്ന് ഓർമ വന്നതു. വേഗം ഡ്രോയർ തുറന്നു അത് പുറത്തെടുത്തു.ആ ഫോട്ടോ കയ്യിൽ എടുക്കുമ്പോൾ മുൻപുണ്ടായിരുന്ന പോലെ ഒരു ദേഷ്യം എനിക്ക് തോന്നിയില്ല.എല്ലാവരും പറഞ്ഞ പോലെ സുന്ദരനും സുമുഖനും ആയ ഒരു ചെറുപ്പക്കാരൻ. സീരിയസ് ആയിട്ടുള്ള മുഖഭാവം. ഒരു വൈറ്റ് ഷർട്ടും പാന്റും ഇൻസൈഡ് ചെയ്തു ധരിച്ചിരിക്കുന്നു. മുടി വളരെ നീറ്റ് ആയി വെട്ടി ഒതുക്കി ചീവിവച്ചിരിക്കുന്നു. ആള് ചെറിയൊരു മസിൽ മാൻ ആണ്. ഒത്ത നീളവും.ആൾ കുറെയൊക്കെ കാണാൻ അമ്മയെ പോലെ ആണെന്ന് തോന്നി. ഞാൻ കുറച്ചു നേരം ഫോട്ടോയിൽ നോക്കി നിന്നു.

പിന്നെ അത് തിരികെ ഭദ്രമായി വച്ചു. രാത്രി സച്ചും ചാരൂം വീഡിയോ കാൾ ചെയ്തു. ചാരു കാര്യങ്ങൾ ഒക്കെ സച്ചുനോട് പറഞ്ഞിരുന്നു. “അവിടെ കാര്യങ്ങൾ എന്തായി “(സച്ചു ) “എനിക്ക് ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല “(ചന്തു ) “ഇനി എന്ത് തീരുമാനിക്കാനാ. നമുക്കിത് വേണ്ട ചന്തു. നീ ഇത് പപ്പയോടു പറഞ്ഞോ? ” “ഇല്ല. ” “എങ്കിൽ ഇപ്പോൾ തന്നെ ചെന്ന് പറ.ശെരിക്കും ആ ഫയൽ മേടിക്കേണ്ടിയിരുന്നില്ല ചന്തു. അപ്പോൾ തന്നെ പറയണമായിരുന്നു താല്പര്യം ഇല്ലെന്നു. ഇത് കുട്ടി കളി അല്ല. നിന്റെ ജീവിതമാണ്. ” അങ്ങനെ എന്തൊക്കെയോ പറഞ്ഞു അവൻ എന്നോടും ചാരൂനോടും ചൂടായി.പപ്പയോടു സംസാരിച്ചിട്ട് വിളിക്കാൻ പറഞ്ഞ് അവൻ ഫോൺ വച്ചു. കാര്യം പപ്പയോടു പറയാൻ തന്നെ തീരുമാനിച്ചു.

പപ്പയെ തിരക്കി താഴെ ചെന്നപ്പോൾ കണ്ടില്ല. മാമയോട് ചോദിച്ചപ്പോൾ മുറ്റത്തുണ്ടെന്നു പറഞ്ഞത് കൊണ്ട് ഞാൻ മുറ്റത്തേക്കിറങ്ങി ചെന്നു.ഞാൻ നോക്കുമ്പോൾ ആള് ആകാശത്തു നക്ഷത്രങ്ങളെ നോക്കി ചിരിക്കുന്നു. “പപ്പാ… എന്താ ഇങ്ങനെ ഇരുട്ടത്ത് ഒറ്റയ്ക്ക് നിന്നു ചിരിക്കുന്നത്? ” എന്റെ ചോദ്യം കേട്ടു പപ്പാ ഞെട്ടി തിരിഞ്ഞു നോക്കി “മോള് ഉറങ്ങീലയിരുന്നോ. പപ്പ ഇങ്ങനെ ഓരോന്ന് ആലോചിച്ചു ചിരിച്ചതാ.മോളെന്താ വന്നത് ” “എനിക്ക് പപ്പയോടു ഒരു കാര്യം പറയാനുണ്ടായിരുന്നു. ” “എന്തെ? ” “ആദ്യം പപ്പാ ചിരിച്ചത് എന്താലോചിച്ചാണെന്നു പറ. ” “അത് അങ്ങനെ കാര്യമായിട്ടൊന്നുല്ല. ഞാൻ നിന്റെ മമ്മിടേം എന്റേം ജീവിതത്തെ കുറിച്ച് ആലോചിച്ചു ചിരിച്ചതാ. നിന്നെ ഗർഭിണിയായിരുന്നപ്പോൾ മുതൽ അവള് നീ വലുതാവുന്നതും സ്വോപ്നം കണ്ടു നടക്കുവായിരുന്നു.

പെൺകുട്ടിയാണ് എന്ന് എപ്പോഴും പറയും.നിന്റെ ഓരോ കാര്യങ്ങളും അവൾ പ്ലാൻ അപ്പോഴേ മുൻകൂട്ടി പ്ലാൻ ചെയ്യുമായിരുന്നു.എന്തിനേറെ പറഞ്ഞു പറഞ്ഞു കല്യാണം വരെ ഒക്കെ എത്തും.അന്നൊക്കെ ഞാൻ അവളെ ഒത്തിരി കളിയാക്കിയിട്ടുണ്ട്. ഇന്നിപ്പോ നോക്ക് വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കല്യാണം നടക്കുമെങ്കിലും നിമിഷങ്ങൾ എണ്ണപ്പെട്ട എനിക്ക് അത് പോലും കാണാൻ കഴിയുമോന്നു അറിയില്ല.ചിലപ്പോൾ അന്നവളെ കളിയാക്കിയതിന്റ ശിക്ഷയാവും. അവളങ് പോയപ്പോ എല്ലാരും മറ്റൊരു കല്യാണം കഴിക്കാൻ ഒത്തിരി നിർബന്ധിച്ചു. പക്ഷെ വേറൊരു സ്ത്രീയ്ക്കു എന്റെ മോളെ സ്വൊന്തമായി കാണാൻ കഴിയുമെന്ന് പപ്പയ്ക്ക് ഉറപ്പില്ലായിരുന്നു.അതുപോലെ എന്റെ ഭാര്യയുടെ സ്ഥാനത്തു വേറൊരാളെ സങ്കല്പിക്കാനും. ”

അങ്ങനെ ഓരോന്ന് പറഞ്ഞു പപ്പ കണ്ണ് തുടച്ചു.എനിക്ക് വളരെ വിഷമം തോന്നി. “മോളെന്താ പറയണമെന്ന് പറഞ്ഞത്? ” “അത്…. അത് ഞാൻ മറന്നു പപ്പ.ഇനി ഓർക്കുമ്പോൾ പറയാം. ” രാത്രി എന്റെ കാൾ കാണാത്തതു കൊണ്ട് കാര്യങ്ങൾ അറിയാൻ സച്ചു വീണ്ടും വിളിച്ചു. നടന്ന കാര്യങ്ങൾ വിവരിച്ചപ്പോൾ പപ്പയോടു അവൻ സംസാരിക്കാം എന്നേറ്റു. പിറ്റേന്ന് രാവിലെ തന്നെ സച്ചു വന്നു. ബൈക്കിന്റെ സൗണ്ട് കേട്ടു ഞാൻ താഴേക്ക്‌ ഇറങ്ങി ചെന്നു. അവനു വാതിൽ തുറന്നു കൊടുത്തതു പപ്പ ആയിരുന്നു. “ആഹാ… ആരിത് സച്ചുവോ? സുഖല്ലേ മോനെ ” “അതെ അങ്കിൾ. അങ്കിളിനോ ” “വളരെ സുഖം. ” “ഡൽഹിയിൽ അഡ്മിഷൻ ഒക്കെ ശെരിയാക്കിയോ. ഇനി അതികം ഇല്ലല്ലോ. എന്ത് ആവശ്യം ഉണ്ടെങ്കിലും പപ്പയോടു ചോദിക്കണം. നന്ദനോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഒന്നും തുറന്നു പറയില്ല.

അഭിമാനോം കയ്യിൽ പിടിച്ചിരിക്കും. ” “ശെരി അങ്കിൾ… അങ്കിൾ ഇപ്പൊ ഫ്രീ ആണോ? ” “ആക്ച്വലി ഞാൻ ജ്യോൽസ്യന്റെ അടുത്തേക്ക് ഇറങ്ങുവായിരുന്നു. ഹരി പ്രസാദ് നാളെ എത്തുമെന്ന് അറിഞ്ഞു. അങ്ങനെ ആണെങ്കിൽ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ നിശ്ചയം നടത്താൻ ഒരു ഡേറ്റ് കണ്ടെത്തുന്നതിൽ തെറ്റില്ലെന്ന് തോന്നി.പിന്നെ അറിയാല്ലോ പെട്ടന്ന് തന്നെ കല്യാണം ഉണ്ടാകും. അവൾക്കു സഹോദരന്റെ സ്ഥാനത്തു ഓടിനടക്കാനും കാര്യങ്ങൾ ചെയ്യാനും നീയാണ് ഉള്ളത്.മരണോം മുൻപിൽ കണ്ടു നടക്കുന്ന എനിക്ക് ചിലപ്പോൾ എല്ലാടേം ഓടിയെത്താൻ കഴിഞ്ഞെന്നു വരില്ല. അഥവാ ഞാൻ എല്ലാം ഇട്ടെറിഞ്ഞു നേരത്തെ പോയാലും എന്റെ മോൾക്ക്‌ നിങ്ങളൊക്കെയേ ഉള്ളൂ” അതും പറഞ്ഞു വിഷമിച്ചിരുന്ന പപ്പയെ കണ്ടപ്പോൾ പറയാൻ വന്നതൊക്കെ സച്ചു വിഴുങ്ങി.

നേരെ എന്റെ അടുത്തേക്ക് വന്നു. “ഞാൻ പറഞ്ഞില്ലേ സച്ചു പപ്പ ഇപ്പൊ ഇങ്ങനാ മരണം എന്നൊരു ഭയം എപ്പോഴും കൂടെ ഉണ്ട്.ഈ വിവാഹവും സ്വോപ്നം കണ്ടു നടക്കാ പാവം ” “ഇനി എന്ത് ചെയ്യും ചന്തു?ശങ്കു മാമയോട് പറഞ്ഞാലോ ” ” അതിനു ശങ്കു മമ്മയെ ഒറ്റയ്ക്ക് കിട്ടാറേ ഇല്ല.എപ്പോഴും പപ്പ കൂടെ കാണും. അസുഖം വന്നതിൽ പിന്നെ പ്രത്ത്യേഗിച്. മാമയെ മാത്രമായി മാറ്റി നിർത്തി സംസാരിക്കാനും പറ്റില്ല. ഇനി ഞാൻ എന്ത് ചെയ്യണം? ” “നീ മൂഡ് ഓഫ്‌ ആകല്ലേ. നമുക്ക് ആലോചിക്കാം. നീ വാ നമുക്ക് ചാരൂന്റെ വീടുവരെ പോകാം.എന്നിട്ട് ആലോചിക്കാം.” “ചാരൂന്റെ വീട്ടിൽ പോയി വൈകുന്നേരം വരെ കുത്തിയിരുന്ന് ആലോചിച്ചിട്ടും ഞങ്ങൾക്ക് ഒരു തീരുമാനത്തിലെത്താൻ പറ്റിയില്ല.അവസാനം വൈകുന്നേരം ടീച്ചറമ്മ വന്നപ്പോൾ കാര്യം പറഞ്ഞു.” ” ഇനി എന്താ ചെയ്യണ്ടേ ടീച്ചറമ്മേ? ”

“ഞാൻ എന്റെ അഭിപ്രായം പറയാം. ഇതിലിപ്പോൾ അവരുടെ ഭാഗത്തു ഒരു തെറ്റും ഞാൻ കാണുന്നില്ല മറിച്ചു അവരാണ് ശെരി. അവർ പറയാതിരുന്നാൽ ഇതാരും അറിയില്ലായിരുന്നു. പക്ഷെ അങ്ങനെ ചെയ്തില്ലല്ലോ?മാത്രവുമല്ല മുൻപേ അറിയിക്കാമെന്നു വച്ചാൽ എത്ര പേരോട് ഇതൊക്കെ പറയേണ്ടി വരും. പിന്നെ ഹരി പ്രസാദ്, അയാൾക്ക്‌ വളരെ ചെറുപ്പത്തിൽ ഉണ്ടായ ഒരപകടമല്ലേ .ആ കുഞ്ഞു എത്രത്തോളം അനുഭവിച്ചിട്ടുണ്ടാകും. ഞാനും ഈ പ്രായത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യുന്നൊരു ടീച്ചർ അല്ലെ? ഇതൊന്നും താങ്ങാൻ അവർക്കു കഴിയില്ല. എന്തായാലും തകർന്നു പോകും.പിന്നെ അയാൾ ഇപ്പൊ വലുതായില്ലേ? നമ്മുടെ കാര്യം തന്നെ നോക്കിക്കേ വളരെ ചെറുപ്പത്തിൽ നടന്ന എല്ലാ കാര്യങ്ങളും ഒക്കെ എനിക്കോ നിങ്ങൾക്കോ ഓർമ്മയുണ്ടോ.

അതുപോലെ ഇതും പൂര്ണമായല്ലെങ്കിലും കുറെയൊക്കെ അയാൾ മറന്നു കാണും. പിന്നെ ഒരുറപ്പിനു വേണെങ്കിൽ മെഡിക്കൽ റിപോർട്സ് നമ്മുടെ കയ്യിൽ ഇരിക്കയല്ലേ? നമുക്ക് അന്വേഷിക്കാം.എല്ലാം ഒത്തിണങ്ങി ആർക്കും ഒന്നും കിട്ടില്ല.കുറച്ചൊക്കെ വിട്ടുവീഴ്ചയാവാം. ഈ കാര്യം ഒഴിച്ചാൽ എല്ലാം കൊണ്ടും നല്ലൊരു ബന്ധമാണ്. ഞാൻ പറയാനുള്ളത് പറഞ്ഞു നിങ്ങൾ ഒന്നു കൂടി ആലോചിക്കൂ. ” ടീച്ചറമ്മയുടെ മറുപടി ഞങ്ങൾക്കെല്ലാവർക്കും തൃപ്തികരമായിരുന്നു.അങ്ങനെ കൂടുതൽ അന്വേഷണങ്ങളിലെക്ക് കടക്കാൻ തന്നെ തീരുമാനിച്ചു. വൈകിട്ടു വീട്ടിൽ കൊണ്ട് വിടുമ്പോൾ എന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന ഫയൽ ഞാൻ സച്ചുവിനെ ഏൽപ്പിച്ചു.അന്ന് ജോല്സ്യനെ കാണാൻ പോയ പപ്പ നിശ്ചയത്തിന് വേണ്ടി രണ്ട് മുഹൂർത്തങ്ങൾ കണ്ടു വച്ചാണ് മടങ്ങി വന്നത്.

പയ്യന്റെ വീട്ടുകാരുടെ സമ്മതം കൂടി അറിഞ്ഞിട്ട് ഒരു ഡേറ്റ് ഫിക്സ് ചെയ്യാമെന്ന് തീരുമാനിച്ചു.അന്ന് രാത്രി കിടക്കാൻ നേരത്തു സച്ചു വിളിച്ചു പയ്യന്റെ അഡ്രസ് ചോദിച്ചു.സംസാരം കേട്ടപ്പോൾ തന്നെ ആള് കൊണ്ട്പിടിച്ച അന്വേഷണതിലാണെന്ന് മനസ്സിലായി.ഫോട്ടോയുടെ പുറകിലെ അഡ്രസ് ഞാൻ വാട്സ്ആപ്പ് ചെയ്തു കൊടുത്തു. കുറച്ചു നേരം ആളുടെ ഫോട്ടോയിൽ നോക്കിയിരുന്നു പിന്നെ അത് തലയണക്കിടയിൽ ചേർത്ത് വച്ചു ഞാനുറങ്ങി. പിറ്റേന്ന് എനിക്കാകെ ഒരു പരവേശം ആയിരുന്നു. ഒന്നിലും മനസ്സുറയ്ക്കാത്ത പോലെ പകലൊക്കെ സച്ചുനെ വിളിച്ചു കാര്യം അന്വേഷിക്കാനൊരു ത്വോര ഉണ്ടായെങ്കിലും ഞാൻ എന്റെ മനസ്സിനെ കണ്ട്രോൾ ചെയ്തു നിർത്തി.

വൈകുന്നേരം ചാരും സച്ചും വീട്ടിലേക്കു വന്നു. താഴെ പപ്പയോടു കുറച്ചു സംസാരിച്ചിരുന്നാണ് എന്റെ റൂമിലേക്ക്‌ വന്നതു. സച്ചു വന്ന ഉടനെ ഫയൽ എന്നെ ഏൽപ്പിച്ചു. ഞാൻ അവന്റെ വാക്കുകൾക്കായി ചെവികൾ കൂർപ്പിച്ചു. “ഞാൻ അന്വേഷിച്ചു ചന്തു ആള് എന്റെ ഫ്രണ്ടിന്റെ കസിന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു.എല്ലാവർക്കും ആളെകുറിച്ച് ഒരേ അഭിപ്രായം ആണ് ബ്രില്യന്റ്, ഔട്ട്‌ സ്റ്റാന്റിംഗ്, ജന്റിൽ മാൻ… അങ്ങനെ അങ്ങനെ നീളുന്നു.കോളേജിന്റെയും ടീച്ചേഴ്സിന്റെയും അഭിമാനം ആയിരുന്ന വിദ്യാർത്ഥി. കോളേജിലെ എല്ലാപിടക്കോഴികൾക്കും ആളെ നോട്ടമുണ്ടായിരുന്നു. ലാസ്റ്റ് ഇയർ പഠിക്കുമ്പോൾ ഒരു ജൂനിയർ കുട്ടി ലെറ്റർ കൊടുത്തതിനു അവളെ കംപ്ലയിന്റ് ചെയ്തു സസ്പെൻസ് ചെയ്യിച്ച ആളാ കക്ഷി.അതോടെ പിട കോഴികളൊക്കെ പേടിച്ചു ഒതുങ്ങി.

ആളുടെ ഓഫീസിലെ കാര്യങ്ങളും മറിച്ചല്ല. ആള് ജോലീടെ കാര്യത്തിൽ ഭയങ്കര സ്ട്രിക്ട് ആണ്. കഴിഞ്ഞ വർഷത്തെ ബെസ്റ്റ് ബിസ്സിനെസ്സ് മാനുള്ള അവാർഡ് വിന്നർ ആണ്.ആളുടെ വളരെ ചെറുപ്പത്തിലുള്ള കഥകളൊന്നും ഇവിടെ ആർക്കും അറിയില്ല. മുൻപ് ബാംഗ്ലൂർ ആയിരുന്നു എന്ന് മാത്രേ ആ കുടുംബത്തെക്കുറിച്ചു അറിയൂ. ഫാമിലിയെ കുറിച്ചും നല്ല അഭിപ്രായം തന്നെ സ്നേഹമയിയായ അമ്മ.അനിയൻ ഡോക്ടർ മംഗലാപുരത്തു പിജി ചെയ്യുന്നു. പിന്നെ അന്ന് അവരോടൊപ്പം വന്ന കുട്ടി ഇല്ലേ ദിയ ആളുടെ സ്വൊന്തം സിസ്റ്റർ അല്ല ഹരി പ്രസാദിന്റെ അച്ഛൻപെങ്ങളുടെ മകളാണ്.ആ കുട്ടിയും അവരിവിടെ വന്നപ്പോൾ മുതൽ അവരോടൊപ്പം ഉണ്ട്.അതിന്റെ അച്ഛനും അമ്മേം ചെറുപ്പത്തിലേ മരിച്ചതാണത്രേ.

ആ കുട്ടി ബാംഗ്ലൂർ ബി ടെക് സ്റ്റുഡന്റ് ആണ്.പിന്നെ ഈ റിപ്പോർട്ട്‌സ് അവര് പറഞ്ഞ കാര്യങ്ങൾ ശെരി വയ്ക്കുന്നതാണ് ഇതും ” ഒറ്റ ശ്വാസത്തിൽ അത്രേം പറഞ്ഞു സച്ചു നിർത്തി. “ഇപ്പോൾ കാര്യങ്ങൾ ഒക്കെ ക്ലിയർ ആയില്ലേ? അപ്പൊ അമ്മേടെ ഉപദേശം വെറുതെയായില്ല.വെറുതെ ഇവളുടെ പപ്പയെ പറഞ്ഞു സങ്കടപ്പെടുത്തെണ്ടി വന്നില്ല. അല്ലേലും ഇതൊക്കെ അങ്കിളും അന്വേഷിച്ചു കാണും.അത് കൊണ്ടാണല്ലോ ഈ ആലോചനയുമായി മുന്നോട്ടു പോയത്. അപ്പോൾ മോളെ ചന്തു…. ഇനി എങ്ങനെയാണ് ബാക്കി കാര്യങ്ങൾ? “(ചാരൂ ) ചാരു അതും ചോദിച്ചു കട്ടിലിൽ ചെന്നിരുന്നു തലയിണഎടുത്തു മടിയിൽ വച്ചു.പെട്ടന്നാണ് ഞാൻ ഇന്നലെ രാത്രി അതിനടിയിൽ വച്ച ആളുടെ ഫോട്ടോ താഴെ വീണത്.

സച്ചും ചാരൂം എന്നെ നോക്കി പുരികമുയർത്തി. ഞാനാകെ ചമ്മി എന്ന് പറഞ്ഞാൽ മതിയല്ലോ. ഞാൻ നിന്നു പരുങ്ങുന്നതു കണ്ടു രണ്ടാളും പൊട്ടി ചിരിച്ചു. “അത്…പിന്നെ നിങ്ങൾ കരുതുന്ന പോലെ ഒന്നും അല്ല ഇന്നലെ സച്ചു അഡ്രസ് ചോദിച്ചപ്പോൾ…. ഞാൻ… ഫോട്ടോ… “(ചന്തു ) “അതിനു ഞങ്ങൾ ഒന്നും കരുതീലല്ലോ “(സച്ചു ) “കേട്ടോ സച്ചു കഴിഞ്ഞ ദിവസം ഡ്രോയറിൽ ഇരുന്ന ഫോട്ടോ ഇന്ന് തലയിണയുടെ അടിയിൽ എത്തിയെങ്കിൽ ഉറപ്പായും അടുത്ത തവണ നമ്മൾ പുതപ്പിനുള്ളിൽ തപ്പിയാൽ മതി.എന്തൊക്കെയായിരുന്നു ഫോട്ടോ കാണണ്ട… മൂഡ് ഇല്ല….. ഇപ്പൊ നോക്കു ” ഞാൻ രണ്ടാളോടും പിണങ്ങി മാറിയിരുന്നു. പിണക്കം മാറ്റാൻ വന്നില്ല എന്ന് മാത്രമല്ല രണ്ടാളും പിന്നേം പിന്നേം ഓരോന്ന് പറഞ്ഞു കളിയാക്കികൊണ്ടിരുന്നു. രാത്രി ആയപ്പോൾ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് മുകളിലേക്കു ചെന്നത്.

ഫോണിൽ ഒരു ലാൻഡ് ലൈൻ നമ്പർ ആണ് കണ്ടത്. ഞാൻ കാൾ അറ്റൻഡ് ചെയ്തു. “ഹലോ… ഇതാരാണ്? ” “ഇത് ഞാനാണ് മോളെ ഹരികുട്ടന്റെ അമ്മ. ഞാൻ വിളിച്ചത് എന്തിനാണെന്ന് മോൾക്ക്‌ ഊഹിക്കാല്ലോ.?” “അതികം വളച്ചു കെട്ടുന്നില്ല. എന്റെ മകന്റെ ഭാര്യയായി എന്റെ മകളായി വരാൻ മോൾക്ക്‌ സമ്മതമാണോ? ” ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു “സമ്മതം ” ഫോണിൽ കൂടി ഒരു തേങ്ങൽ എന്റെ ചെവിയിലെത്തി. “പിന്നെ ഒരു വിശേഷം കൂടി അമ്മയ്ക്ക് പറയുവാനുണ്ട്. ഇന്ന് രാത്രി എന്റെ ഹരിക്കുട്ടൻ നാട്ടിൽ എത്തും ” പിന്നെയും കുറച്ചൂടി വിശേഷങ്ങൾ പറഞ്ഞു അമ്മ ഫോൺ വച്ചു.

വീടിന്റെ കാളിങ് ബെൽ അടിക്കുന്നത് കേട്ടാണ് പാർതിയമ്മ കണ്ണ് തുറന്നത്. ക്ലോക്കിൽ നോക്കിയപ്പോൾ സമയം പതിനൊന്നര. താനപ്പോഴാണ് ഉറങ്ങി പോയതെന്ന് ഓർക്കാൻ നേരം കൊടുക്കാതെ ബെൽ വീണ്ടും മുഴങ്ങി.സോഫയിൽ കയറ്റി വച്ച കാലുകൾ വലിച്ചു നിവർത്തി തറയിൽ വച്ചപ്പോൾ മുട്ടുവേദന കൊണ്ട് അവരൊന്നു പുളഞ്ഞു.വേഗം സോഫയിൽ നിന്നും എഴുന്നേറ്റ് ഉമ്മറത്തെ വിൻഡോ ഗ്ലാസ്സിന്റെ കർട്ടൻ നീക്കി പുറത്തേക്കു നോക്കിയ അവരുടെ കണ്ണുകൾ തിളങ്ങി. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവരാ വാതിൽ തുറന്നു….തുടരും

ഹരി ചന്ദനം: ഭാഗം 4

Share this story