ഇവി വിപ്ലവത്തിനിടയിലും പെട്രോൾ മോഡലുകൾ തുടരും: സിദ്ധാർത്ഥ് ലാൽ
Jul 26, 2026, 14:50 IST
റോയൽ എൻഫീൽഡ് ഇലക്ട്രിക് വാഹന (EV) മേഖലയിലേക്ക് കടക്കാനും ഉത്പാദനം വ്യാപിപ്പിക്കാനും തയാറെടുക്കുമ്പോഴും, തങ്ങളുടെ പരമ്പരാഗത പെട്രോൾ വാഹനങ്ങളെ കൈവിടില്ലെന്ന് ഐഷർ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടർ സിദ്ധാർത്ഥ് ലാൽ വ്യക്തമാക്കി.
ഇലക്ട്രിക് മോഡലുകൾ വിപണിയിൽ എത്തിക്കുന്നതിനൊപ്പം തന്നെ ഉയർന്ന കരുത്തും ജനപ്രീതിയും ഉള്ള പെട്രോൾ മോട്ടോർസൈക്കിളുകളുടെ നിർമ്മാണവും വിൽപ്പനയും കമ്പനി തുടരും. ഇവികൾക്ക് വിപണിയിൽ മികച്ച സ്വീകാര്യത ലഭിക്കുന്നതുവരെ പെട്രോൾ എഞ്ചിനുകൾക്ക് തന്നെയാകും മുൻഗണന നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോയൽ എൻഫീൽഡിന്റെ പാരമ്പര്യവും റൈഡിംഗ് അനുഭവവും കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെയാകും പുതിയ ഇവി മോഡലുകളും അവതരിപ്പിക്കുക.