ഹോം › ഓട്ടോ

വില അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങൾ പ്രീമിയം ഇവികളുടെ വിപണിയെ ബാധിച്ചേക്കാം: മുന്നറിയിപ്പുമായി മെഴ്സിഡസ് ബെൻസ് ഇന്ത്യ

By Metro Desk · 08 Jul 2026, 01:06 AM

വിലയെ അടിസ്ഥാനമാക്കി ഇലക്ട്രിക് വാഹനങ്ങൾക്ക് (EV) സബ്‌സിഡിയും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത് പ്രീമിയം/ലക്ഷ്വറി ഇവികളുടെ വിപണി വളർച്ചയെ മന്ദഗതിയിലാക്കുമെന്ന് മെഴ്സിഡസ് ബെൻസ് ഇന്ത്യ. ഡൽഹി സർക്കാരിന്റെ പുതിയ ഇലക്ട്രിക് വാഹന നയത്തിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ പ്രതികരണം. പുതിയ നയം അനുസരിച്ച് 30 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള ഇവികൾക്ക് മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ഇത് പ്രീമിയം ഇവി വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ വീണ്ടും പരമ്പരാഗത ഇന്ധന (ICE) വാഹനങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചേക്കുമെന്ന് മെഴ്സിഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യർ വ്യക്തമാക്കി.

​പുകമലിനീകരണം ഇല്ലാതാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെങ്കിൽ ലക്ഷ്വറി കാറുകളെന്നോ സാധാരണ കാറുകളെന്നോ ഉള്ള വിവേചനം കാണിക്കേണ്ടതില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആനുകൂല്യങ്ങൾ വിലയെ അടിസ്ഥാനമാക്കിയല്ല, മറിച്ച് സാങ്കേതികവിദ്യയെ മുൻനിർത്തിയാണ് നൽകേണ്ടത്. മുൻപ് തെലങ്കാനയിലും ഇത്തരത്തിൽ ഇവി ആനുകൂല്യങ്ങൾ നിർത്തലാക്കിയപ്പോൾ ഇവി വിൽപ്പന കുറഞ്ഞിരുന്നുവെന്നും, പിന്നീട് അത് പുനഃസ്ഥാപിച്ചപ്പോൾ മെഴ്സിഡസ് ബെൻസിന്റെ ഇവി വിപണി വിഹിതം 20 ശതമാനത്തിന് മുകളിലേക്ക് ഉയർന്നതായും അദ്ദേഹം ഉദാഹരണമായി പറഞ്ഞു.

​നിലവിൽ പുതിയ ‘സിഎൽഎ’ (CLA) ഇലക്ട്രിക് സെഡാന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്ന് മെഴ്സിഡസ് ബെൻസിന്റെ ആകെ വിൽപ്പനയിൽ ഇവികളുടെ പങ്ക് 14 ശതമാനമായി ഉയർന്നിട്ടുണ്ട്. എങ്കിലും, ഇത്തരം വില നിയന്ത്രണങ്ങൾ വരുംദിവസങ്ങളിൽ ലക്ഷ്വറി ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയ്ക്ക് തടസ്സമാകുമെന്നാണ് കമ്പനിയുടെ ആശങ്ക.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഇവി, ഹൈബ്രിഡ് കാറുകളിലേക്ക് ശ്രദ്ധ തിരിച്ച് പ്രീമിയം കാർ ഉപഭോക്താക്കൾ; ഉയർന്ന ലാഭവിഹിതമുള്ള സെഗ്‌മെന്റിൽ വൻ മാറ്റംഡൽഹിയിൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്ക് തണുപ്പൻ പ്രതികരണം; തുടക്കം കുറിച്ചതിന് ശേഷം രജിസ്റ്റർ ചെയ്തത് വെറും 4 കാറുകൾ മാത്രംടാറ്റ സിയറ ഇവി റിവ്യൂ: ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രമല്ല, ഇലക്ട്രിക് വിപണിയിലെ ടാറ്റയുടെ പവർഫുൾ സന്ദേശംഒറ്റ ചാർജിൽ 117 കിലോമീറ്റർ റേഞ്ച്! പുത്തൻ ഫീച്ചറുകളുമായി യമഹ ‘എയറോക്‌സ് ഇ’ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽഇവി യുഗത്തിൽ കുതിക്കാൻ ‘ത്രിമുഖ തന്ത്രങ്ങളുമായി’ മഹീന്ദ്ര; ഉത്പാദനം വർദ്ധിപ്പിക്കാനും ലക്ഷ്യംഹൈബ്രിഡ് വിപണിയിൽ ടൊയോട്ടയെ മാതൃകയാക്കാൻ ഹ്യുണ്ടായ്; പ്രമുഖ മോഡലുകൾ ഇനി ഹൈബ്രിഡ് മാത്രമായേക്കും
പൂർണ്ണ പേജ് കാണുക ›