ഹോം › കേരളം

അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് സംസ്ഥാന അധ്യക്ഷന്റെ വീഴ്ചയെന്ന് ആരോപണം; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു

By Metro Journal Team · 22 Nov 2026, 09:53 AM

സംസ്ഥാനത്ത് ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിൽ നേതാക്കൾക്കിടയിൽ തർക്കം. ബിജെപിയിൽ എത്തുന്നവർ തിരികെ പോകുന്നത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വീഴ്ചയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. കൊഴിഞ്ഞു പോകുന്നവരുമയി സമവായ ചർച്ച നടത്താൻ പോലും അധ്യക്ഷൻ നാട്ടിൽ ഇല്ലെന്ന് വിമർശനം. നേമം മണ്ഡലം ബിജെപിക്ക് നഷ്ടമാകുമെന്നും ബിജെപി നേതാക്കൾ പറയുന്നു.

പല വിഷയങ്ങളിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ സംസ്ഥാന അധ്യക്ഷൻ നാട്ടിൽ ഉണ്ടാകാറില്ല. സംസ്ഥാനത്ത് അധ്യക്ഷൻ്റെ അസാന്നിധ്യം പാർട്ടിക്ക് ദോഷം ചെയ്യും. പാർട്ടി യോഗങ്ങൾ ചേരാത്തതിലും നേതാക്കൾക്ക് അതൃപ്ത്തിയുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ വീഴ്ച കേന്ദ്രത്തെ അറിയിക്കാനും ഒരു വിഭാഗം നേതാക്കൾ തയ്യാറെടുക്കുകയാണ്.

നേമം മണ്ഡലം ബിജെപിക്ക് നഷ്ടമാകും. എംഎൽഎ മണ്ഡലത്തിൽ ഇല്ലാത്തതിൽ ജനങ്ങൾക്ക് അതൃപ്ത്തിയുണ്ട്. നേമത്ത് വികസനമുണ്ടങ്കിലും എംഎൽഎ ഇല്ലാത്തത് തിരിച്ചടിയാണ്. നേതാക്കൾക്ക് സംസ്ഥാന അധ്യക്ഷനെ കാണാൻ കിട്ടുന്നില്ലന്നും വിമർശനമുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#തർക്കം#തിരുവനന്തപുരം#പ്രതി#വിമർശനം

ബന്ധപ്പെട്ട വാർത്തകൾ

സ്വതന്ത്ര വ്യാപാര കരാറുകൾ പ്രയോജനപ്പെടുത്താൻ കേരളം; കയറ്റുമതിക്കാർക്കായി ശിൽപശാല സംഘടിപ്പിച്ചുകുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഡ്രൈവിങ് ലൈസൻസിന് കർശന വ്യവസ്ഥ വേണം; ഭദ്രപക്ഷം സെമിനാറിൽ ബി. സന്ധ്യസ്വർണവില ഇന്ന് (22 നവംബർ 2026): മാറ്റമില്ല; ഒരു പവന് ₹91,720മെർക്കുറി കലർന്ന ഫെയർനെസ് ക്രീമുകൾക്കെതിരെ കർശന നടപടി; എല്ലാ ജില്ലകളിലും പ്രത്യേക പരിശോധനാ സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശംവൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ കറന്റ് പോയി; കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻകോതമംഗലത്ത് വൻ ലഹരിവേട്ട: രാസലഹരിയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പൂർണ്ണ പേജ് കാണുക ›