ഹോം › കേരളം

പിഎം ശ്രീ വിവാദത്തിന് വിരാമമിട്ട് സിപിഐഎം; ‘അടഞ്ഞ അധ്യായങ്ങൾ വീണ്ടും തർക്കവിഷയമാക്കരുത്’, ശിവൻകുട്ടിയെയും ടി.പി. രാമകൃഷ്ണനെയും തള്ളി നേതൃത്വം

By Metro Journal Team · 22 Nov 2026, 09:39 AM

പിഎം ശ്രീ വിഷയം വീണ്ടും വിവാദമാക്കിയ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി ശിവന്‍കുട്ടിയുടെയും നടപടിയില്‍ സിപിഐഎം സെക്രട്ടറിയേറ്റിന് അതൃപ്തി. ഇരുവരുടെയും പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. അടഞ്ഞ അധ്യായങ്ങള്‍ വീണ്ടും തര്‍ക്കവിഷയമാക്കരുതെന്നും സെക്രട്ടേറിയറ്റ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പിഎം ശ്രീയില്‍ ഒപ്പിട്ടതു തെറ്റായിപ്പോയെന്നും ദുര്‍ബലനിമിഷത്തിലാണ് അതു വേണ്ടിവന്നതെന്നുമുള്ള രാമകൃഷ്ണന്റെ പ്രസ്താവന അനവസരത്തിലുള്ളതായെന്ന് യോഗം വിലയിരുത്തി.

കരാറില്‍ ഒപ്പിടാന്‍ ഇടയായ സാഹചര്യം പാര്‍ട്ടിയും സര്‍ക്കാരും ആ സമയത്ത് വിശദമാക്കിയിരുന്നു. കരാറില്‍നിന്നു പിന്മാറാന്‍ തീരുമാനിച്ചെങ്കിലും മുന്‍ സര്‍ക്കാര്‍ തെറ്റുചെയ്‌തെന്ന കുറ്റപ്പെടുത്തലിന്റെ ആവശ്യമുണ്ടായിരുന്നില്ല. രാമകൃഷ്ണന്റെ പ്രസ്താവന വന്നപാടെ എടുത്തുചാടി ശിവന്‍കുട്ടി പ്രതികരിക്കേണ്ടിയിരുന്നില്ല. അബദ്ധത്തില്‍ ഒപ്പിട്ടെന്നു പറയുന്നതു ശരിയല്ലെന്നും കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് ദുര്‍ബല നിമിഷമില്ലെന്നുമായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ചചെയ്ത് സെക്രട്ടറി അഭിപ്രായം പറയുന്നതാണു രീതിയെന്ന് ശിവന്‍കുട്ടിയെ സെക്രട്ടേറിയറ്റ് ഓര്‍മിപ്പിച്ചു. രാമകൃഷ്ണന്‍ യോഗത്തിലുണ്ടായിരുന്നില്ല. രാമകൃഷ്ണന്റെ തുറന്നുപറച്ചിലിനെ സിപിഐ സ്വാഗതം ചെയ്യുകയും അവരുടെ പോരാട്ടത്തിന്റെ കൂടി വിജയമെന്ന് അവകാശപ്പെടുകയും ചെയ്തു. ഇതോടെ സിപിഐ സംസഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ശിവന്‍കുട്ടി തിരിഞ്ഞിരുന്നു. സിപിഐഎം- സിപിഐ വാപോര് വീണ്ടും തുടങ്ങിയെന്ന പ്രതീതിയുണ്ടായി.

ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളെല്ലാം സിപിഐക്ക് കൂടി അവകാശപ്പെട്ടതാണെന്നും കോട്ടത്തില്‍ അവര്‍ക്ക് ഉത്തരവാദിത്തമില്ല എന്ന നിലപാട് ശരിയല്ലെന്നുമായിരുന്നു ശിവന്‍കുട്ടിയുടെ വിമര്‍ശനം. ഇതെന്ത് മുന്നണി ബന്ധമാണ്? കോട്ടം ഉണ്ടെങ്കില്‍ അതും അവര്‍ക്ക് ബാധകമാണ്. നാലു മന്ത്രിമാര്‍ സിപിഐക്കും ഉണ്ടായിരുന്നു. നേട്ടത്തിന് മാത്രമല്ല കോട്ടത്തിനും അവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. പിഎം ശ്രീ ഞങ്ങള്‍ തിരുത്തിയതുകൊണ്ടാണ് എല്‍ഡിഎഫിന്റെ അന്തസുയര്‍ത്തിപ്പിടിച്ചതെന്ന് വാദഗതി ശരിയല്ല. എല്‍ഡിഎഫിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ആ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ഏത് പ്രശ്നം വന്നാലും വീണ്ടും പി എം ശ്രീ ഉയര്‍ത്തി പിടിക്കുന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ശരിയല്ലെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cpi#v sivankutty#തിരുവനന്തപുരം#നടപടി#പ്രതി#മറുപടി

ബന്ധപ്പെട്ട വാർത്തകൾ

സ്വതന്ത്ര വ്യാപാര കരാറുകൾ പ്രയോജനപ്പെടുത്താൻ കേരളം; കയറ്റുമതിക്കാർക്കായി ശിൽപശാല സംഘടിപ്പിച്ചുകുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഡ്രൈവിങ് ലൈസൻസിന് കർശന വ്യവസ്ഥ വേണം; ഭദ്രപക്ഷം സെമിനാറിൽ ബി. സന്ധ്യസ്വർണവില ഇന്ന് (22 നവംബർ 2026): മാറ്റമില്ല; ഒരു പവന് ₹91,720മെർക്കുറി കലർന്ന ഫെയർനെസ് ക്രീമുകൾക്കെതിരെ കർശന നടപടി; എല്ലാ ജില്ലകളിലും പ്രത്യേക പരിശോധനാ സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശംവൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ കറന്റ് പോയി; കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻകോതമംഗലത്ത് വൻ ലഹരിവേട്ട: രാസലഹരിയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പൂർണ്ണ പേജ് കാണുക ›