ഹോം › കേരളം

വിദ്യാര്‍ഥികള്‍ക്ക് വന്‍ നിയമവിജയം; കാലടി സര്‍വകലാശാലയ്ക്ക് തിരിച്ചടി: സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

By Metro Journal Team · 23 Nov 2026, 11:41 AM

കാലടി സര്‍വകലാശാലയിലെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം. വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് തീരുമാനം. കാലടി സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷ എഴുതാന്‍ കോടതി അനുമതിയും നല്‍കിയിട്ടുണ്ട്. സമരവും നിയമപോരാട്ടവും വിജയം കണ്ടതോടെ കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ആഹ്‌ളാദ പ്രകടനം നടക്കുകയാണ്. നിരാഹാര സമരമിരുന്ന വിദ്യാര്‍ഥികള്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിക്കുകയാണ്.

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി അനുവദിച്ചുകൊണ്ട് സര്‍വകലാശാലയുടെ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടും സസ്‌പെന്‍ഷന്‍ ഉത്തരവുകളും ശിക്ഷാനടപടികളും റദ്ദാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് ഉടനടി തന്നെ ക്ലാസുകളില്‍ പ്രവേശിക്കാനാകും. നടപടി നേരിട്ട വിദ്യാര്‍ഥികള്‍ക്കായി ആറാഴ്ചയ്ക്കുള്ളില്‍ പ്രത്യേക സെമസ്റ്റര്‍ പരീക്ഷകള്‍ നടത്താന്‍ സര്‍വകലാശാലയോട് നിര്‍ദേശിച്ചിട്ടുമുണ്ട്.

നിലവില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടത്തിയിരിക്കുന്ന അന്വേഷണങ്ങള്‍ ചട്ടവിരുദ്ധമായിരുന്നുവെന്നും വിദ്യാര്‍ഥികളെ കേട്ടില്ലെന്നുമുള്ള വാദങ്ങള്‍ സിംഗിള്‍ ബെഞ്ച് അംഗീകരിച്ചു. ഇനി വേണമെങ്കില്‍ അന്വേഷണം നടത്താമെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കില്‍പ്പോലും വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത് പുറത്തുനിര്‍ത്തിയുള്ള അന്വേഷണം വേണ്ടെന്നാണ് നിര്‍ദേശം. മുമ്പ് വിഷയം സുപ്രീംകോടതിയിലേക്ക് എത്തിയപ്പോള്‍ ഹൈക്കോടതി വിധി അനുകൂലമെങ്കില്‍ വിദ്യാര്‍ഥികള്‍ക്കായി മറ്റൊരു പരീക്ഷ നടത്താമെന്ന് സര്‍വകലാശാല അറിയിച്ചിരുന്നു. അതിന്‍ പ്രകാരമാണ് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷ എഴുതാന്‍ അവസരമൊരുങ്ങുന്നത്. മുമ്പ് സിംഗിള്‍ ബെഞ്ച് തീരുമാനത്തിനെതിരെ സര്‍വകലാശാല ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും വിദ്യാര്‍ഥികള്‍ നിയമപോരാട്ടവുമായി സുപ്രീംകോടതിയിലെത്തുകയും സുപ്രീംകോടതി നിര്‍ദേശ പ്രകാരം ഹര്‍ജി വീണ്ടും സിംഗിള്‍ ബെഞ്ചിലെത്തുകയുമായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#high court#supreme court#കൊച്ചി#കോടതി വിധി#നടപടി#സമരം

ബന്ധപ്പെട്ട വാർത്തകൾ

എ ഗ്രൂപ്പിന്റെ പരാതിയിൽ വിശദീകരണം നൽകാൻ വി.ഡി, കെ.സി വിഭാഗങ്ങൾ; ഹൈക്കമാൻഡിന് പ്രത്യേക പരാതിയൊന്നുമില്ലെന്ന് റിപ്പോർട്ട്പയ്യന്നൂർ ധനരാജ് വധക്കേസ്: 19 ആർഎസ്എസ്–ബിജെപി പ്രവർത്തകർ വിചാരണ നേരിടുന്ന കേസിൽ തളിപ്പറമ്പ് കോടതി ഇന്ന് വിധി പറയുംസ്വർണവില ഇന്ന് (23 നവംബർ 2026): പവന് ₹1,080 കൂടി; ഒരു പവന് ₹92,800ഫൈസ, എഫ് ട്യൂൺ, ഗോറി; പല പേരുകളിൽ എത്തുന്നത് ഒരേ ക്രീം! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഏറെക്കാലം ക്രീം വിറ്റ കടയുടമപത്ത് വയസ്സുകാരിക്ക് നേരെ 70കാരന്റെ അതിക്രമം; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽഅംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നത് തടയാൻ നടപടിയുമായി ആരോഗ്യവകുപ്പ്; വ്ലോഗർമാർക്കും പിടിവീഴും
പൂർണ്ണ പേജ് കാണുക ›