ഹോം › ദേശീയം

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

By Metro Journal Team · 23 Nov 2026, 10:16 AM

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെ കർശന നിയമനടപടിയുമായി ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി (FSSAI). ബിസ്‌ലേരിയുടെ പാക്കേജ്ഡ് കുടിവെള്ള സാമ്പിളിൽ ആരോഗ്യത്തിന് ഹാനികരവും കാൻസറിന് കാരണമായേക്കാവുന്നതുമായ രാസവസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ അതോറിറ്റി അനുമതി നൽകി.

​ബിസ്‌ലേരിയുടെ സ്ഥാപനത്തിൽ നിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളിൽ നടത്തിയ പ്രാഥമിക ലബോറട്ടറി പരിശോധനയിൽ അനുവദനീയമായ അളവിലും കൂടുതൽ ബ്രോമേറ്റ് (Bromate) കണ്ടെത്തിയിരുന്നു. തുടർന്ന് കമ്പനിയുടെ അപ്പീൽ പ്രകാരം റഫറൽ ഫുഡ് ലബോറട്ടറിയിൽ നടത്തിയ തുടർപരിശോധനയിൽ കാൻസറിന് കാരണമാകുന്ന പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) സാന്നിധ്യവും സ്ഥിരീകരിച്ചു. ഇതോടെ 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കുകയും പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകുകയുമായിരുന്നു.

​മറ്റ് കമ്പനികൾക്കെതിരെയും നടപടി

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബിസ്‌ലേരിക്ക് പുറമെ മറ്റ് നാല് കമ്പനികൾക്കെതിരെയും എഫ്എസ്എസ്എഐ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകിയിട്ടുണ്ട്.

​കൂടാതെ, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഊർമി ലൈഫ് സയൻസസ്, ഗൗർ ആയുർവേദിക് സ്റ്റോർ എന്നീ രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസും എഫ്എസ്എസ്എഐ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bislery water#delhi#നടപടി

ബന്ധപ്പെട്ട വാർത്തകൾ

ഡിഐജി ഭുള്ളർ കള്ളപ്പണം വെളുപ്പിക്കൽ കേസ്: പഞ്ചാബിലെ ഏഴ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഇഡി സമൻസ്ത്രിപുരയിൽ കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു; ഒരാൾ അറസ്റ്റിൽരണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽരാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്
പൂർണ്ണ പേജ് കാണുക ›