ഹോം › കേരളം

കോഴിക്കോട് കെട്ടിടനിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരു അതിഥി തൊഴിലാളി മരിച്ചു

By News Desk · 29 Jun 2025, 01:22 PM

കോഴിക്കോട്:: കോഴിക്കോട് ബൈപ്പാസിൽ നെല്ലിക്കോട്ട് കെട്ടിടനിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ ഇലഞ്ചർ ആണ് അപകടത്തിൽ മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ മറ്റ് രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും അവർ നിലവിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. നെല്ലിക്കോട്ട് കോപ്പർ ഫോളിയോ ഹോട്ടലിന് സമീപം ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. അപകടസമയത്ത് മൂന്ന് തൊഴിലാളികൾ മാത്രമാണ് നിർമ്മാണ സ്ഥലത്തുണ്ടായിരുന്നത്. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചതായി പ്രദേശവാസികൾ പറയുന്നു. കെട്ടിട നിർമ്മാതാക്കൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നുവെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ
പൂർണ്ണ പേജ് കാണുക ›