ഹോം › കേരളം

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

By Metro Journal Team · 13 Nov 2026, 05:54 PM

തിരുവനന്തപുരം: മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല. മാനവീയ രചത ജൂബിലി ആഘോഷകമ്മിറ്റിയുടെ പരിപാടിക്ക് നഗരസഭ അനുമതി നൽകിയില്ല. നാളെ വൈകുന്നേരം അഞ്ചുമണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. പരിപാടിക്ക് നഗരസഭ ഇതുവരെ അനുമതി നൽകിയില്ല. പ്രതിഷേധവുമായി സാംസ്കാരിക കൂട്ടായ്മ രംഗത്തെത്തി. ഗ്യാനേഷ് കുമാറിനെതിരായ മാനവീയം വീഥിയിലെ പ്രതിഷേധത്തിന് ശേഷം നഗരസഭ പരപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു.

ഒക്ടോബർ 16-ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടൻ പ്രകാശ് രാജ് മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിഷേധ വേദിയിൽ പൊലീസ് മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. അനുമതിയില്ലാതെയാണ് പരിപാടി നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സുരക്ഷാ കാരണങ്ങളും ലഹരി ഉപയോഗം തടയുന്നതും മുൻനിർത്തിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കി. അനുമതി വാങ്ങാതെയാണ് പ്രകാശ് രാജ് പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#election#police#തിരുവനന്തപുരം#നടപടി#രാജി

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ
പൂർണ്ണ പേജ് കാണുക ›