ഹോം › കേരളം

ഇത്തിരി പെയ്ത മഴ; വെള്ളത്തിലായി തലസ്ഥാനം: തമ്പാനൂരിൽ രൂക്ഷമായ വെള്ളക്കെട്ട്

By Metro Journal Team · 26 Nov 2026, 04:22 PM

ശക്തമായ മഴയിൽ തലസ്ഥാന നഗരിയിൽ വെള്ളക്കെട്ട് രൂക്ഷം. തമ്പാനൂരിലും വഞ്ചിയൂരിലും ഉണ്ടായ വെള്ളക്കെട്ടിൽ ഗതാഗത കുരുക്ക്. നിർത്തിയിട്ട വാഹനങ്ങൾ ഭാഗികമായി വെള്ളത്തിൽ മുങ്ങി.തുടർന്ന് വാഹനങ്ങളെ വഴിതിരിച്ചു വിടുകയാണ്. വഞ്ചിയൂർ കോടതിക്ക് മുൻവശത്തെ റോഡ് വെള്ളത്തിൽ മുങ്ങി. തമ്പാനൂർ, കിഴക്കേക്കോട്ട എന്നിവിടങ്ങളിൽ അര മണിക്കൂറിനുള്ളിൽ പെയ്തത് 68 mm മഴയാണ്. മഴക്കാലപൂർവ ശുചീകരണത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പൂർണപരാജയമെന്നാണ് പ്രതികരണം.

സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം തിരുവനന്തപുരം കോർപ്പറേഷനാണെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മഴക്കാല ശുചീകരണ പരിപാടി ജനപങ്കാളിത്തത്തോടെ നടത്തുന്നതാണ്. PWD, കോർപ്പറേഷൻ നാഷണൽ ഹൈവേ ഉൾപ്പടെയുള്ള വകുപ്പുകളുടെ ഓടകളാണ് നഗരത്തിൽ ഉള്ളത് ഇതൊക്കെ വൃത്തിയാക്കി വെള്ളത്തിന് ഒഴുകി പോകാനുള്ള സംവിധാനം ഉണ്ടാക്കേണ്ടതാണ്. എന്നാൽ ഇത്തവണ മഴ പെയ്താൽ ഉണ്ടാകാനിടയുള്ള ഒരു പ്രവർത്തനങ്ങളും കോർപ്പറേഷൻറെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#rain#v sivankutty#കോടതി#തിരുവനന്തപുരം#പറഞ്ഞു#പ്രതി

ബന്ധപ്പെട്ട വാർത്തകൾ

യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന പരാമർശം; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഡിവൈഎഫ്ഐ പരാതി നൽകിവിപുലമായ ലക്ഷ്യങ്ങളുമായി അഞ്ചാം ഭരണപരിഷ്കാര കമ്മീഷൻ; പഴയ ചോദ്യങ്ങൾ വീണ്ടും ഉയരുന്നുപുനരുപയോഗ ഊർജ പദ്ധതിക്ക് മുന്നിൽ പരിസ്ഥിതി ആശങ്ക; പിണവൂരിൽ വനവും ആനത്താരകളും ജനജീവിതവും ഭീഷണിയിലെന്ന് പരിസ്ഥിതി പ്രവർത്തകർപത്മിനി തോമസിന്റെ കത്ത് സ്വീകരിക്കും; കോൺഗ്രസിലേക്ക് കൂടുതൽ പേർ എത്തുന്നത്:നല്ല കാര്യം: മന്ത്രി സണ്ണി ജോസഫ്ഉണ്ണിത്താൻ തലയിൽ നെല്ലിക്ക തളം വെക്കണം’; നെല്ലിക്ക പാഴ്‌സലായി അയച്ച് പാലക്കാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർകോട്ടയത്ത് നിർമാണത്തിനിടെ കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞുവീണു; ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›