ഹോം › കേരളം

യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന പരാമർശം; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഡിവൈഎഫ്ഐ പരാതി നൽകി

By Metro Journal Team · 26 Nov 2026, 05:36 PM

മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ പരാതി നൽകി ഡിവൈഎഫ്ഐ. യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന സതീശന്‍റെ പ്രസംഗത്തിനെതിരേയാണ് പരാതി.

പയ്യന്നൂരിലെ കൊലവിളി പരാമർശവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസുദനനെതിരേ പരാതി ഉയർന്നതിനു പിന്നാലെയാണ് ഡിവൈഎഫ്ഐയുടെ നീക്കം. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.

നവംബർ 20 ന് കണ്ണൂരിലെ പൊതുപരിപാടിയിൽ വച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് യൂത്ത് കോൺഗ്രസിനെതിരേ ഉണ്ടായ മർദനങ്ങൾ ചൂണ്ടിക്കാട്ടി ചോരയ്ക്ക് പകരം ചോദിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#cpm#police#കണ്ണൂർ#ജില്ല#പൊലീസ്

ബന്ധപ്പെട്ട വാർത്തകൾ

പുനരുപയോഗ ഊർജ പദ്ധതിക്ക് മുന്നിൽ പരിസ്ഥിതി ആശങ്ക; പിണവൂരിൽ വനവും ആനത്താരകളും ജനജീവിതവും ഭീഷണിയിലെന്ന് പരിസ്ഥിതി പ്രവർത്തകർപത്മിനി തോമസിന്റെ കത്ത് സ്വീകരിക്കും; കോൺഗ്രസിലേക്ക് കൂടുതൽ പേർ എത്തുന്നത്:നല്ല കാര്യം: മന്ത്രി സണ്ണി ജോസഫ്ഇത്തിരി പെയ്ത മഴ; വെള്ളത്തിലായി തലസ്ഥാനം: തമ്പാനൂരിൽ രൂക്ഷമായ വെള്ളക്കെട്ട്ഉണ്ണിത്താൻ തലയിൽ നെല്ലിക്ക തളം വെക്കണം’; നെല്ലിക്ക പാഴ്‌സലായി അയച്ച് പാലക്കാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർകോട്ടയത്ത് നിർമാണത്തിനിടെ കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞുവീണു; ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്കൊലവിളി പ്രസംഗങ്ങൾ ഇതാദ്യമായിട്ടല്ല; ടി.ഐ. മധുസൂദനനെതിരെ രൂക്ഷ വിമർശനവുമായി കെ.കെ. രമ
പൂർണ്ണ പേജ് കാണുക ›