കോട്ടയം: ഈരാറ്റുപേട്ടയിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
ബംഗാൾ സ്വദേശിയായ റംസാനാണ് മരിച്ചത്. നിർമാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ചികിത്സ നൽകി വരികയാണ്.
അപകടത്തെ തുടർന്ന് സ്ഥലത്ത് അധികൃതർ ഇടപെട്ടു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.