ഹോം › കേരളം

അഭിരാം കൊലപാതകം; തേങ്ങ കൊണ്ട് തലയ്ക്കടിച്ചു: ഉമർ എത്തിയതോടെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു

By Metro Journal Team · 20 Nov 2026, 09:01 AM

പാങ്ങപ്പാറയില്‍ അഭിരാം എന്ന പതിനേഴുകാരനെ തലയ്ക്കടിച്ചു വീഴ്ത്തിയതു തേങ്ങ കൊണ്ടാണെന്ന് ഒന്നാം പ്രതിയായ പതിനേഴുകാരന്‍ സമ്മതിച്ചതായി പൊലീസ്. അഭിരാമിന്റെ തല നിലത്തിടിപ്പിക്കുകയാണു ചെയ്തതെന്നാണ് പ്രതി ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതോടെ തലയോട്ടിയിലെ പരുക്ക് നിലത്തടിച്ചപ്പോള്‍ ഉണ്ടായതല്ലെന്നു വ്യക്തമായി.

പുറത്തുള്ള പരുക്കിനേക്കാള്‍ ഗുരുതരമായ പരുക്ക് ഉള്ളിലുണ്ടാകുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണു പ്രതിയെ വീണ്ടും കൗണ്‍സിലിങ്ങിനു വിധേയനാക്കിയത്. ഇതോടെയാണ് പറമ്പിലുണ്ടായിരുന്ന തേങ്ങ എടുത്തു ശക്തമായി തലയ്ക്കടിക്കുകയായിരുന്നുവെന്നു പ്രതി പറഞ്ഞത്. അടിയേറ്റ് അഭിരാം ബോധരഹിതനായി വീണു. തുടര്‍ന്ന് രണ്ടാം പ്രതിയായ ഉമറിനെ വിളിച്ച് പതിനേഴുകാരന്‍ സഹായം തേടി. ഉമര്‍ എത്തിയതിനു ശേഷമാണ് ബെല്‍റ്റ് കഴുത്തില്‍ മുറുക്കി അഭിരാമിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.

കൊലപാതകം നടത്താന്‍ ഉപയോഗിച്ചെന്നു കരുതുന്ന ബെല്‍റ്റും അഭിരാമിന്റെ മൊബൈല്‍ ഫോണും വസ്ത്രങ്ങളും പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന സ്ഥലത്തിനടുത്തുള്ള പുരയിടത്തിലെ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് ഇവ കണ്ടെത്തിയത്. മൊഴിമാറ്റിപ്പറഞ്ഞ് മൂന്നാഴ്ചയോളം അന്വേഷണസംഘത്തെ വട്ടംചുറ്റിച്ച ശേഷമാണ് ഉമര്‍ തൊണ്ടിമുതല്‍ ഒളിപ്പിച്ച സ്ഥലം കാട്ടിക്കൊടുത്തത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#murder#police#കൊലപാതകം#തിരുവനന്തപുരം#പൊലീസ്#സഹായം

ബന്ധപ്പെട്ട വാർത്തകൾ

ഫെമ, ഹവാല, സ്വർണ്ണക്കടത്ത് ഇടപാടുകൾ; സംസ്ഥാനത്ത് പത്തിടങ്ങളിൽ ഇ.ഡിയുടെ മിന്നൽ പരിശോധനഅരിയിൽ ഷുക്കൂർ വധക്കേസ്; ആശുപത്രിയിൽ ഗൂഢാലോചന നടത്തിയെന്നതിന് മതിയായ തെളിവില്ല: വിചാരണക്കോടതിടിവികെ എംഎൽഎ വി.എസ്. ബാബു അന്തരിച്ചു; സ്റ്റാലിനെ പരാജയപ്പെടുത്തിയ നേതാവ്അരിയിൽ ഷുക്കൂർ വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം: ആറ് പ്രതികൾക്ക് ജാമ്യംപത്മജ വേണുഗോപാൽ ബി.ജെ.പി വിട്ടു: ‘മീനിനെ പിടിച്ച് കരയിൽ ഇട്ടതുപോലെയായിരുന്നു; ഞാൻ ജനിച്ചു വീണത് കോൺഗ്രസിലാണ്’ഷുക്കൂർ വധക്കേസ്; പ്രതികളെ വെറുതെവിട്ടതിനെതിരേ സർക്കാർ അപ്പീൽ നൽകിയേക്കുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി
പൂർണ്ണ പേജ് കാണുക ›