ഹോം › കേരളം

ടിവികെ എംഎൽഎ വി.എസ്. ബാബു അന്തരിച്ചു; സ്റ്റാലിനെ പരാജയപ്പെടുത്തിയ നേതാവ്

By Metro Journal Team · 19 Nov 2026, 06:15 PM

2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തിയ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ വി.എസ്. ബാബു അന്തരിച്ചു. 75 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. ചെന്നൈയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.24ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

ശ്വാസ തടസത്തെ തുടർന്ന് സെപ്റ്റംബർ ഒൻപതിന് ചെന്നൈയിലെ എംജിഎം ഹെൽത്ത്കെയറിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് 70 ദിവസത്തോളമായി ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിച്ചിരുന്നു. വ്യാഴാഴ്ച ആരോഗ്യനില വീണ്ടും വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ചെന്നൈ ജില്ലയിലെ കൊളത്തൂർ മണ്ഡലത്തിലെ എംഎൽഎയായിരുന്നു ബാബു. ഡിഎംകെയിൽ ഏരിയ സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം തുടങ്ങിയ അദ്ദേഹം പാർട്ടിയുടെ നോർത്ത് ചെന്നൈ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. 2006ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഡിഎംകെയുടെ പ്രാദേശിക മുഖമായിരുന്നു ബാബു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ സ്റ്റാലിന്‍റെ വിജയത്തിന് ബാബു നിർണായക പങ്കുവഹിച്ചിരുന്നു. എന്നാൽ 2011ന് ശേഷം രാഷ്ട്രീയത്തിൽ നിന്ന് കുറച്ചുകാലം മാറി നിന്ന ബാബു 2016ൽ എഐഎഡിഎംകെയിൽ ചേർന്നു. ഈ വർഷം ആദ്യമാണ് പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്‌യുടെ സാന്നിധ്യത്തിൽ ടിവികെയിൽ ചേർന്നത്.

ബാബുവിന്‍റെ മരണത്തിൽ തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി വിജയ്, സ്റ്റാലിൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ബാബുവിന്‍റെ മരണത്തോടെ തമിഴ്നാട് നിയമസഭയിലെ ഒഴിവുകളുടെ എണ്ണം ആറായി ഉയർന്നു. ഏറ്റവുമൊടുവിൽ രണ്ട് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ടിവികെയ്ക്കായിരുന്നു ജയം. മധുരാന്തകം, ധാരാപുരം എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#death#election#governor#kerala assembly#ചെന്നൈ

ബന്ധപ്പെട്ട വാർത്തകൾ

അരിയിൽ ഷുക്കൂർ വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം: ആറ് പ്രതികൾക്ക് ജാമ്യംപത്മജ വേണുഗോപാൽ ബി.ജെ.പി വിട്ടു: ‘മീനിനെ പിടിച്ച് കരയിൽ ഇട്ടതുപോലെയായിരുന്നു; ഞാൻ ജനിച്ചു വീണത് കോൺഗ്രസിലാണ്’അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.എം. ഷാജിക്ക് ആശ്വാസം; വിജിലൻസ് കേസും തുടർനടപടികളും റദ്ദാക്കി ഹൈക്കോടതിഅരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികൾ കുറ്റക്കാർമണ്ണാർക്കാട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; അഞ്ചുപേരും അപകടനില തരണം ചെയ്തുമന്ത്രിസഭയിലെ തർക്കങ്ങൾ ചോർത്തിയെന്ന് ആരോപണം; മന്ത്രി എ.പി. അനിൽകുമാറിനെതിരെ സൈബർ ആക്രമണം ശക്തം
പൂർണ്ണ പേജ് കാണുക ›