ഹോം › കേരളം

അബുദാബി–കൊച്ചി ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന് മർദനം; മലയാളി യുവാവ് അറസ്റ്റിൽ

By Metro Journal Team · 25 Nov 2026, 09:41 PM

അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ സഹയാത്രികനെ മർദിച്ചെന്ന കേസിൽ മലയാളി യുവാവ് അറസ്റ്റിൽ. വൈറ്റില തൈക്കൂടം സ്വദേശി റോഷൻ മാർട്ടിനെയാണ് നെടുമ്പാശ്ശേരി വിമാനത്താവള പൊലീസ് അറസ്റ്റ് ചെയ്തത്.

നവംബർ 24 ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ഇൻഡിഗോയുടെ 6E1404 വിമാനത്തിലായിരുന്നു സംഘർഷം. തൃശൂർ അക്കളാട് സ്വദേശിയായ 50കാരൻ യൂസഫിനാണ് പരുക്കേറ്റത്.

വിമാനത്തിനുള്ളിൽ ഇരുവരും തമ്മിലുണ്ടായ തർക്കം പിന്നീട് കൈയേറ്റത്തിൽ കലാശിക്കുകയായിരുന്നു. റോഷൻ യൂസഫിന്റെ മുഖത്ത് ഇടിച്ചതിനെ തുടർന്ന് കണ്ണട തകരുകയും വലതുകണ്ണിന് സമീപം പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തുടർന്ന് പ്രതി ധരിച്ചിരുന്ന ബെൽറ്റ് ഉപയോഗിച്ച് യൂസഫിന്റെ കഴുത്തിൽ മുറുക്കിയെന്നും പരാതിയുണ്ട്.

സംഭവത്തിൽ ഇൻഡിഗോയുടെ സുരക്ഷാ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 115(2), 118(1) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിന് പിന്നിലെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#AbuDhabi#arrest#police#thrissur#കൊച്ചി#തൃശൂർ

ബന്ധപ്പെട്ട വാർത്തകൾ

ഷോൾഡർ ബാഗിനുള്ളിൽ രഹസ്യ അറ;19.5 ലക്ഷം രൂപ കണ്ടെത്തി: നിലമ്പൂർ സ്വദേശി അറസ്റ്റിൽഅൽകി കുൽഫിയിൽ ചത്ത പാറ്റ; ഒമ്പതുവയസുകാരൻ ആശുപത്രിയിൽകേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങൾ സംസ്ഥാനത്തെ ഞെരുക്കുന്നു; അർഹമായ ഫണ്ട് നേടിയെടുക്കാൻ എംപിമാർ ഒറ്റക്കെട്ടായി ഇടപെടണം: മുഖ്യമന്ത്രി വിഡി സതീശൻതുലാവർഷം വീണ്ടും ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതചിന്നക്കനാലിൽ ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം പരാജയം; കനത്ത മൂടൽമഞ്ഞും മഴയും തിരിച്ചടിയായി, ദൗത്യം നാളത്തേക്ക് മാറ്റി10 മണിക്കൂർ നീണ്ട ദൗത്യം വിജയം; ചക്കക്കൊമ്പനെ മയക്കുവെടിവച്ചു
പൂർണ്ണ പേജ് കാണുക ›