ഹോം › കേരളം

മന്ത്രിസഭയിലെ തർക്കങ്ങൾ ചോർത്തിയെന്ന് ആരോപണം; മന്ത്രി എ.പി. അനിൽകുമാറിനെതിരെ സൈബർ ആക്രമണം ശക്തം

By Metro Journal Team · 19 Nov 2026, 10:17 AM

മന്ത്രി എ പി അനില്‍ കുമാറിനെതിരെ സൈബര്‍ ആക്രമണം. വി ഡി സതീശന്‍ അനുകൂല പേജുകളില്‍ നിന്നാണ് ആക്രമണം. മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചുകൊണ്ടാണ് അധിക്ഷേപ പോസ്റ്റുകള്‍.

ഇന്നലെ മന്ത്രിസഭാ യോഗത്തിലെ തര്‍ക്കങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെയാണ് വി ഡി സതീശന്‍ അനുകൂല പേജുകളില്‍ നിന്ന് അനില്‍ കുമാറിനെ ലക്ഷ്യംവച്ച് പോസ്റ്റുകള്‍ വന്നത്. മന്ത്രിസഭയിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയതാര് എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു കാര്‍ഡ് വിഡിഎസ് ബ്രിഗേഡ് പേജില്‍ എത്തുകയും അതിന് കീഴെ എപി അനില്‍ കുമാറിനെ അധിക്ഷേപിച്ച് നിരവധി കമന്റുകള്‍ എത്തുകയുമായിരുന്നു. പിന്നാലെ മറ്റ് ചില പേജുകളിലും സമാനമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നു. വി ഡി സതീശന്‍ അനുകൂല പേജുകളില്‍ കെ സി പക്ഷത്തിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഒളിഞ്ഞും തെളിഞ്ഞും ഈ അടുത്ത ദിവസങ്ങളിലായി വരുന്നത്. കെ സി പക്ഷത്തെ ഒറ്റുകാര്‍ എന്ന് അധിക്ഷേപിച്ചുകൊണ്ടാണ് ഇത്തരം പേജുകളിലെ പല കമന്റുകളും.

കെ സി വിഭാഗത്തിന്റെ ഏറ്റവും പ്രധാനികളില്‍ ഒരാളാണ് മുതിര്‍ന്ന നേതാവായ എ പി അനില്‍ കുമാര്‍. മുന്നണിക്കുള്ളിലേയും മന്ത്രിസഭയിലേയും അഭിപ്രായ ഭിന്നതകള്‍ മറനീക്കി പുറത്തുവരുന്നതിനോടൊപ്പം സൈബര്‍ ഇടത്ത് പരസ്പരം സൈബര്‍ ആക്രമണം നടത്തുന്ന നിലയിലേക്കും കാര്യങ്ങള്‍ എത്തുന്നുവെന്നതിന്റെ തെളിവുകൂടിയാണ് ഇത്തരം പോസ്റ്റുകള്‍.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#അനില്‍#ആക്രമണം#തിരുവനന്തപുരം#മന്ത്രിസഭയിലെ#സൈബര്‍

ബന്ധപ്പെട്ട വാർത്തകൾ

മണ്ണാർക്കാട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; അഞ്ചുപേരും അപകടനില തരണം ചെയ്തുസ്വർണവില ഇന്ന് (19 നവംബർ 2026): പവന് ₹1,880 കുറഞ്ഞു; ഒരു പവന് ₹95,840കേന്ദ്ര നേതാക്കളുടെ നിര്‍ദേശം; പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപിമുഖ്യമന്ത്രി ഇടപെട്ടു; മോസ്‌കോയിലേക്ക് പറക്കാൻ ഇല്ല: വിവാദമായതോടെ വിദേശയാത്ര റദ്ദാക്കി കെ എം ഷാജിഅരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക വിധി ഇന്ന്; പി. ജയരാജനും ടി.വി. രാജേഷും പ്രതിപ്പട്ടികയിൽബിജെപിയിൽ കടുത്ത അവഗണന; പത്മജ വേണുഗോപാൽ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുന്നു
പൂർണ്ണ പേജ് കാണുക ›