ഹോം › കേരളം

മണ്ണാർക്കാട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; അഞ്ചുപേരും അപകടനില തരണം ചെയ്തു

By Metro Journal Team · 19 Nov 2026, 10:27 AM

മണ്ണാർക്കാട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് പെരുമ്പടാരി സ്വദേശികളായ ഷിഫാനത്ത്, ഇവരുടെ സഹോദരി, മൂന്ന് കുട്ടികൾ എന്നിവരെയാണ് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചുപേരും അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

​ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന ഷിഫാനത്തും സഹോദരിയും സ്വന്തം വീട്ടിൽ നിന്നും മാറി ചങ്ങലങ്ങീരി നായാടിക്കുന്നിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇവരുടെ മാതാവും സഹോദരനും പെരുമ്പടാരിയിലെ കുടുംബവീട്ടിലാണ് താമസം.

​വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കുട്ടികളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എങ്ങനെയാണ് വിഷം ഉള്ളിൽച്ചെന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ചികിത്സയിലുള്ളവരുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മൊഴിയെടുക്കുന്നതോടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും അധികൃതർ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident#palakkad#police#പാലക്കാട്#പൊലീസ്#വാടക

ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിസഭയിലെ തർക്കങ്ങൾ ചോർത്തിയെന്ന് ആരോപണം; മന്ത്രി എ.പി. അനിൽകുമാറിനെതിരെ സൈബർ ആക്രമണം ശക്തംസ്വർണവില ഇന്ന് (19 നവംബർ 2026): പവന് ₹1,880 കുറഞ്ഞു; ഒരു പവന് ₹95,840കേന്ദ്ര നേതാക്കളുടെ നിര്‍ദേശം; പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപിമുഖ്യമന്ത്രി ഇടപെട്ടു; മോസ്‌കോയിലേക്ക് പറക്കാൻ ഇല്ല: വിവാദമായതോടെ വിദേശയാത്ര റദ്ദാക്കി കെ എം ഷാജിബിജെപിയിൽ കടുത്ത അവഗണന; പത്മജ വേണുഗോപാൽ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുന്നുയുഡിഎഫ് സർക്കാരിന്റെ ആറ് മാസം നാടിനെ ഇകഴ്ത്തി കാണിക്കുന്നത്; ആർഎസ്എസ് നയം നടപ്പാക്കാനാണ് ശ്രമം: പിണറായി വിജയൻ
പൂർണ്ണ പേജ് കാണുക ›