ഹോം › കേരളം

സഭാ സമ്മേളനം നാല് മുതൽ: അജിത് കുമാറിനെ നീക്കുമോ, കടുത്ത നിലപാടിൽ സിപിഐ

By MJ Desk · 01 Oct 2024, 08:28 AM

എഡിജിപി അജിത് കുമാർ വിവാദത്തിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് കൈമാറും. അജിത് കുമാറിനെ മാറ്റുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എഡിജിപിയെ ഏതുവിധേനയും നീക്കണമെന്ന ശക്തമായ നിലപാട് സിപിഐ സ്വീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും. വെള്ളിയാഴ്ച നിയമസഭാ സമ്മേളനവും ആരംഭിക്കാനിരിക്കുകയാണ് എഡിജിപി അജിത് കുമാറിനെതിരെ ആരോപണങ്ങളുടെ പെരുമഴ തന്നെയുണ്ടായിട്ടും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ അജിത് കുമാറിനെ നീക്കണമെന്ന് സിപിഐ മന്ത്രിമാര് ആവശ്യപ്പെടും. നാലാം തീയതി മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്. അജിത് കുമാറിനെ എഡിജിപി സ്ഥാനത്തിരുത്തി സഭയിലേക്ക് പോകാനില്ലെന്ന നിലപാടാണ് സിപിഐ സ്വീകരിച്ചിരിക്കുന്നത് അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് നൽകിയ സമയം ഒക്ടോബർ 3ന് തീരുകയാണ്. ഇന്നോ നാളെയോ റിപ്പോർട്ട് കൈമാറും. മരം മുറി, ഫോൺ ചോർത്തൽ, മാമി തിരോധാനം അടക്കമുള്ള ആരോപണങ്ങളിൽ റിപ്പോർട്ട് എന്താകുമെന്നതാണ് ആകാംക്ഷ. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#adgp mr ajithkumar#pinarayi vijayan

ബന്ധപ്പെട്ട വാർത്തകൾ

വ്യാജ ട്രാഫിക് പിഴ സന്ദേശം: ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് 3.89 ലക്ഷം രൂപഎംഡിഎംഎയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കാസർകോട് ഹൈദർ മധൂർ പിടിയിൽക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം; വാർഷിക മസ്റ്ററിങ് സമയപരിധി നവംബർ 30 വരെ നീട്ടിസിപിഐ മുൻ എംപി ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്ക്; നേതൃത്വവുമായി ചർച്ച നടത്തിരാജ്മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണം; ഇനിയും ചുമന്നാൽ പാർട്ടി നാറും: കെപിസിസി യോഗത്തിൽ ആഞ്ഞടിച്ച് കാസർകോട് ഡിസിസിചാല സ്വർണക്കവർച്ച; ഏജന്റുമാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പോലീസ്: പ്രതികളെത്തിയത് രാത്രി ഏഴരയോടെ
പൂർണ്ണ പേജ് കാണുക ›