ഹോം › കേരളം

നിങ്ങൾ ആരെങ്കിലും സഭയിലുണ്ടായിരുന്നെങ്കിൽ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ; വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ

By Metro Journal Team · 13 Nov 2026, 07:34 PM

കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ. നിങ്ങള്‍ ആരെങ്കിലും നിയമസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ എന്നായിരുന്നു പരാമര്‍ശം. പാലായില്‍ ഒരുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. ജലനിധി കുടിവെള്ള പദ്ധതിയില്‍ വന്‍ അഴിമതിയാണെന്നും എംഎല്‍എ ആരോപിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ ചെയ്തികളില്‍, നിങ്ങള്‍ ആരെങ്കിലും നിയമസഭയില്‍ ഒരു അംഗമായി ഇരിക്കുകയാണെങ്കില്‍ അവിടെ ഇരിക്കുന്ന പിണറായി വിജയനെ എഴുന്നേറ്റ് അടിവെച്ചുകൊടുക്കുമായിരുന്നു. 44,000കോടി രൂപ വരുന്നതാണ് ജലനിധി പദ്ധതി. അതിലെ ഏറ്റവും വലിയ പ്രൊജക്ട് ആണ് പാല, പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന 13 പഞ്ചായത്തുകളിലെ പ്രൊജക്ട്. അഴിമതിയുടെ വ്യാപ്തി പറയാന്‍ വേണ്ടി വിളിച്ചതാണ്. 35 സപ്ലൈ ടാങ്കുകളില്‍ ഏഴെണ്ണം ഒഴിച്ച് ബാക്കി ടാങ്കുകളുടെ പണി തീര്‍ന്നിട്ടില്ല. ആ സമയത്ത് ഇവര്‍ മുഴുവന്‍ പൈപ്പും വാങ്ങിച്ചു’, എന്നാണ് എംഎല്‍എ പറയുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kerala assembly#pinarayi vijayan#ആരെങ്കിലും#എംഎല്‍എ#കോട്ടയം#പിണറായി

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›