ഹോം › കേരളം

സിപിഐ മുൻ എംപി ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്ക്; നേതൃത്വവുമായി ചർച്ച നടത്തി

By Metro Journal Team · 14 Nov 2026, 10:40 AM

തിരുവനന്തപുരം: സിപിഐയുടെ മുന്‍ എം പി ചെങ്ങറ സുരേന്ദ്രന്‍ ബിജെപിയില്‍ ചെരുമെന്ന് സൂചന. ബിജെപി നേതൃത്വവുമയി ചര്‍ച്ചകള്‍ നടത്തി. സിപിഐ നേതൃത്വവുമായി അകല്‍ച്ച രൂക്ഷമായതോടെയാണ് ചുവടുമാറ്റം. 2025 മാര്‍ച്ചില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ചെങ്ങറ സുരേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സ്‌കൂളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ക്രമക്കേടില്‍ ലഭിച്ച പരാതിയിന്മേലായിരുന്നു പാർട്ടിയുടെ നടപടി. സിപിഐ കൊല്ലം ജില്ലാ കൗണ്‍സിലാണ് അന്ന് നടപടി എടുത്തത്.

ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍ ആയതോടെയാണ് സുരേന്ദ്രൻ്റെ ബിജെപി കൂടുമാറ്റണമെന്ന് സൂചന. രണ്ട് തവണ എംപിയായ ആളാണ് ചെങ്ങറ സുരേന്ദ്രന്‍. സിപിഐ എംഎല്‍എമാരായിരുന്ന കെ അജിത്തിനും സി സി മുകുന്ദനും പിന്നാലെയാണ് മുന്‍ എംപിയുടെ ബിജെപിയിലേക്കുള്ള നീക്കം.

സിപിഐയുടെ മുതിര്‍ന്ന നേതാവായിരുന്നു ചെങ്ങറ സുരേന്ദ്രന്‍. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സിപിഐയുടെ അറിയപ്പെടുന്ന നേതാവായിരുന്ന സുരേന്ദ്രന്‍ രണ്ട് തവണ ലോക്സഭാ എംപിയായിട്ടുണ്ട്. 1998ലും 2004ലും അടൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ പരാജയപ്പെടുത്തിയാണ് ചെങ്ങറ സുരേന്ദ്രന്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ മാവേലിക്കരയില്‍ നിന്ന് മത്സരിച്ചെങ്കിലും കൊടിക്കുന്നില്‍ സുരേഷിനോട് പരാജയപ്പെട്ടു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#cpi#k surendran#കൊല്ലം#തിരുവനന്തപുരം#പത്തനംതിട്ട

ബന്ധപ്പെട്ട വാർത്തകൾ

രാജ്മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണം; ഇനിയും ചുമന്നാൽ പാർട്ടി നാറും: കെപിസിസി യോഗത്തിൽ ആഞ്ഞടിച്ച് കാസർകോട് ഡിസിസിസ്വർണവില ഇന്ന് (14 നവംബർ 2026): പവന് ₹640 കുറഞ്ഞു; ഒരു പവന് ₹1,00,920ചാല സ്വർണ്ണക്കവർച്ചയിൽ ദുരൂഹത മുറുകുന്നു; ഉടമയ്ക്ക് ‘സ്വർണം പൊട്ടിക്കൽ’ സംഘവുമായി ബന്ധമെന്ന് സംശയം: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഡോക്ടർ അറസ്റ്റിൽശബരിമല തീർഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ; എൽഐസിയുമായി സഹകരിച്ച് ദേവസ്വം ബോർഡ്നിയമസഭ കൈയ്യാങ്കളി കേസ്: പ്രതിഭാഗത്തിന്റെ ഹരജികൾ തള്ളി; ഒന്നാം സാക്ഷി നേരിട്ട് ഹാജരാകണമെന്ന് കോടതി
പൂർണ്ണ പേജ് കാണുക ›