തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും അപകടം. അഴിമുഖത്ത് മത്സ്യബന്ധന വള്ളം തലകീഴായി മറിഞ്ഞു. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത് മൂന്ന് പേരും നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളമാണ് അപകടത്തിൽപ്പെട്ടത്. വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. മഴയും തിരമാലകളും ശക്തിപ്രാപിച്ചതോടെയാണ് അപകടം
മുതലപ്പൊഴിയിൽ വള്ളം തലകീഴായി മറിഞ്ഞു; മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin