ഹോം › കേരളം

തലപ്പാറയിൽ കാറുമായി കൂട്ടിയിടിച്ച് തോട്ടിലേക്ക് വീണ ബൈക്ക് യാത്രികന്റെ മൃതദേഹം കണ്ടെത്തി

By MJ Desk · 08 Jul 2025, 10:18 AM

മലപ്പുറം തലപ്പാറയിൽ കാറുമായി കൂട്ടിയിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നിയൂർ ആലിൻചുവട് സ്വദേശി ഹാഷിറിന്റെ മൃതദേഹമാണ് ലഭിച്ചത്. അപകടത്തെ തുടർന്ന് തോട്ടിലേക്ക് ഹാഷിർ തെറിച്ചുവീഴുകയായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് അപകടം നടന്നത്. തലപ്പാറ ചെറിയ പാലത്തിൽ വെച്ച് കാറും സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. അപകടം നടന്നതിന് 500 മീറ്റർ അകലെയായിരുന്നു മൃതദേഹം. ശക്തമായ ഒഴുക്കുള്ള പുഴയിൽ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും രണ്ട് ദിവസമായി തെരച്ചിൽ നടത്തി വരികയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി
പൂർണ്ണ പേജ് കാണുക ›