ഹോം › കേരളം

വളപട്ടണം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഒപ്പം ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു

By MJ Desk · 02 Jul 2025, 02:41 PM

പെൺ സുഹൃത്തിനൊപ്പം വളപട്ടണം പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കൽ സ്വദേശി രാജുവിന്റെ മൃതദേഹമാണ് ലഭിച്ചത്. ഞായറാഴ്ച രാജുവിനൊപ്പം പുഴയിൽ ചാടിയ ഭർതൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടിരുന്നു. ഞായറാഴ്ച അർധരാത്രിയോടെയാണ് യുവാവും യുവതിയും പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ഞായറാഴ്ച രാവിലെ യുവതി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായി ഭർത്താവ് ബേക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ രാജുവിനെ കാണാനില്ലെന്ന പരാതിയും എത്തി രാജുവിനൊപ്പമാണ് യുവതി കണ്ണൂരിലെത്തിയത്. ഞായറാഴ്ച രാത്രിയോടെ ഇരുവരും വളപട്ടണം പാലത്തിലെത്തി. പിന്നാലെ പാലത്തിൽ നിന്ന് രണ്ട് പേരും പുഴയിലേക്ക് ചാടി. എന്നാൽ നീന്തൽ ്അറിയാവുന്ന യുവതി പതിയെ നീന്തി അഴീക്കോട് ബോട്ട് പാലത്തിന് സമീപമെത്തി ഇവിടെ തോണിയിൽ മീൻപിടിക്കുകയായിരുന്ന ആളുകൾ യുവതിയെ രക്ഷപ്പെടുത്തി പോലീസിൽ വിവരം അറിയിച്ചു. യുവാവിനായി കഴിഞ്ഞ രണ്ട് ദിവസമായി തെരച്ചിൽ നടന്നുവരികയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ
പൂർണ്ണ പേജ് കാണുക ›