ഹോം › കേരളം

വിഴുങ്ങിയത് അൻപതോളം ലഹരി ഗുളികകൾ; നെടുമ്പാശേരിയിൽ ബ്രസീലിയൻ ദമ്പതികൾ പിടിയിൽ

By News Desk · 12 Jul 2025, 06:24 PM

കൊച്ചി: ലഹരി ഗുളികകൾ വിഴുങ്ങിയ ബ്രസീലിയൻ ദമ്പതികൾ പിടിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഡിആർഐ ആണ് ഇവരെ പിടികൂടിയത്. ഒരാൾ മാത്രം 50 ഓളം ഗുളികകൾ വിഴുങ്ങിയെന്നാണ് അധികൃതർ പറ‍യുന്നത്. ബ്രസീലിലെ സാവോപോളോയിൽ നിന്നും ശനിയാഴ്ച രാവിലെയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. ലഹരിക്കടത്ത് സംശയിച്ച് ഇരുവരെയും പരിശോധിച്ചിരുന്നുവെങ്കിലും ബാഗിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് സ്കാനിങ്ങിന് വിധേയമാക്കിയതോടെയാണ് ശരീരത്തിനുള്ളിൽ ക‍്യാപ്സൂളുകൾ ഉള്ള കാര‍്യം വ‍്യക്തമായത്.   ലഹരി ഗുളികകൾ പുറത്തെടുക്കുന്നതിനായി ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം തിരുവനന്തപുരത്ത് ലഹരിമരുന്ന് കൈമാറാൻ ഇവർ പദ്ധതിയിട്ടിരുന്നതായാണ് കരുതപ്പെടുന്നത്. തിരുവനന്തപുരത്തുള്ള ഹോട്ടലിൽ ഇവർ റൂം ബുക്ക് ചെയ്തിരുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഗുളികകൾ പുറത്തെടുത്ത ശേഷം ഇവരെ വിശദമായി ചോദ‍്യം ചെയ്തേക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി
പൂർണ്ണ പേജ് കാണുക ›