ഹോം › കേരളം

‘ചോരയ്ക്ക് ചോര’ എന്ന് മുഖ്യമന്ത്രി പറഞ്ഞത് ആദ്യം ചോദിക്കണം; മുഖ്യമന്ത്രിയെക്കാൾ വലുതല്ല മധുസൂദനൻ: കെ.കെ രാഗേഷ്

By Metro Journal Team · 26 Nov 2026, 12:47 PM

പയ്യന്നൂരിലെ കൊലവിളി പരാമർശവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ മധുസൂദനനെതിരെ ഉയരുന്ന വിമർശനങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി സിപിഎം നേതാവ് കെ.കെ. രാഗേഷ്. ടി.ഐ മധുസൂദനൻ മുഖ്യമന്ത്രിയോ എംഎൽഎയോ അല്ല. അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ മാത്രം ഒറ്റതിരിച്ച് ചർച്ച ചെയ്യുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ ആർക്കും ഒരു പ്രശ്നമായിരുന്നില്ലല്ലോ എന്ന് കെ.കെ രാഗേഷ് ചോദിച്ചു. “ചോരയ്ക്ക് ചോര” എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് ആദ്യം ചോദ്യം ചെയ്യപ്പെടേണ്ടത്. മുഖ്യമന്ത്രിയേക്കാൾ വലിയ ആളല്ല മധുസൂദനൻ. “ചോരയ്ക്ക് ചോര” എന്നത് കടുത്ത പദപ്രയോഗമാണ്. അതിനേക്കാൾ വലുതല്ല “പകരത്തിന് പകരം” എന്ന പ്രയോഗമെന്നും കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#cpm#കണ്ണൂർ#പറഞ്ഞു#മന്ത്രി

ബന്ധപ്പെട്ട വാർത്തകൾ

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്: തമ്പാനൂരിൽ വെള്ളക്കെട്ട്കാലിത്തീറ്റ വിലവർധനയിൽ പ്രതിഷേധം; റോഡിൽ പാൽ ഒഴുക്കി ക്ഷീരകർഷകർതൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി ശുചിമുറിയില്‍ മൃതദേഹം; മാക്കുട്ടി റാവുത്തറുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മകള്‍പാലക്കാട് സ്കൂൾ വെടിവെപ്പ്: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിജെൻസി കാലത്ത് ഇത്തരം മുദ്രാവാക്യങ്ങൾ വിലപ്പോകില്ല; കൊലവിളി കാരണമാണ് പയ്യന്നൂരിലെ സീറ്റ് പോലും നഷ്ടമായത്: കെ. മുരളീധരൻകുമ്പളയിലെ ഫെയ്സ് ക്രീം മാർക്കറ്റിങ് ഓഫീസ് അടച്ചുപൂട്ടി; ഉടമകൾ മുങ്ങിയെന്ന് സംശയം, ഉപകരണങ്ങളും ബോർഡും നീക്കി
പൂർണ്ണ പേജ് കാണുക ›