ഹോം › കേരളം

കാലിത്തീറ്റ വിലവർധനയിൽ പ്രതിഷേധം; റോഡിൽ പാൽ ഒഴുക്കി ക്ഷീരകർഷകർ

By Metro Journal Team · 26 Nov 2026, 01:44 PM

കാലിത്തീറ്റയുടെ അമിതമായ വിലവർധനയിൽ പ്രതിഷേധിച്ച് ക്ഷീരകർഷകർ റോഡിൽ പാൽ ഒഴുക്കി സമരം നടത്തി. ചെറുവള്ളി ക്ഷീരോൽപാദക സംഘത്തിന്റെ നേതൃത്വത്തിൽ പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിലായിരുന്നു പ്രതിഷേധം.

കാലിത്തീറ്റയുടെ വില വർധിക്കുന്നതിനനുസരിച്ച് പാലിന്റെ വിലയും ആനുപാതികമായി ഉയർത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിസന്ധിയിലായ ക്ഷീരകർഷകരെ തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

യോഗ്യരായ ക്ഷീരകർഷകർക്ക് മാസംതോറും രണ്ട് ചാക്ക് കാലിത്തീറ്റ പകുതി വിലയ്ക്ക് നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ചെറുവള്ളി ക്ഷീരോൽപാദക സംഘം പ്രസിഡന്റ് ലാജി മാടത്താനികുന്നേൽ, ബിജു പനച്ചിക്കൽ, രാജേഷ് വടക്കേടത്ത്, അനിൽ തള്ളക്കയം എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ആവശ്യപ്പെട്ടു#കാലിത്തീറ്റ#പാൽ#പൊൻകുന്നം#പ്രതി#സമരം

ബന്ധപ്പെട്ട വാർത്തകൾ

കൊലവിളി പ്രസംഗങ്ങൾ ഇതാദ്യമായിട്ടല്ല; ടി.ഐ. മധുസൂദനനെതിരെ രൂക്ഷ വിമർശനവുമായി കെ.കെ. രമസംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്: തമ്പാനൂരിൽ വെള്ളക്കെട്ട്തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി ശുചിമുറിയില്‍ മൃതദേഹം; മാക്കുട്ടി റാവുത്തറുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മകള്‍‘ചോരയ്ക്ക് ചോര’ എന്ന് മുഖ്യമന്ത്രി പറഞ്ഞത് ആദ്യം ചോദിക്കണം; മുഖ്യമന്ത്രിയെക്കാൾ വലുതല്ല മധുസൂദനൻ: കെ.കെ രാഗേഷ്പാലക്കാട് സ്കൂൾ വെടിവെപ്പ്: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിജെൻസി കാലത്ത് ഇത്തരം മുദ്രാവാക്യങ്ങൾ വിലപ്പോകില്ല; കൊലവിളി കാരണമാണ് പയ്യന്നൂരിലെ സീറ്റ് പോലും നഷ്ടമായത്: കെ. മുരളീധരൻ
പൂർണ്ണ പേജ് കാണുക ›