ഹോം › കേരളം

കൊല്ലത്ത് സർവീസ് നടത്തിയ കെഎസ്ആർടിസി കണ്ടക്ടറെ സമരാനുകൂലികൾ മർദിച്ചതായി പരാതി

By MJ Desk · 09 Jul 2025, 10:10 AM

കൊല്ലത്ത് സർവീസ് നടത്തുന്നതിനിടയിൽ കെ എസ് ആർ ടി സി കണ്ടക്ടറെ സമരാനുകൂലികൾ മർദിച്ചതായി പരാതി. ബസിനുള്ളിൽ കയറി സമരക്കാർ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞതായും മർദനമേറ്റ കണ്ടക്ടർ ശ്രീകാന്ത് പറഞ്ഞു. പണിമുടക്കായിട്ടും സർവീസ് നടത്തിയെന്ന് പറഞ്ഞായിരുന്നു മർദനം. കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെടാനിരുന്ന മൂന്നാർ, എറണാകുളം, അമൃത സർവീസുകളും സമരാനുകൂലികൾ തടഞ്ഞു. മലപ്പുറത്തും തൊഴിലാളികൾ ബസ് തടഞ്ഞു. കൊട്ടാരക്കരയിൽ നിന്ന് കോട്ടയത്തേക്ക് സർവീസ് തുടങ്ങിയ കെ എസ് ആർ ടി സി ബസും സമരാനുകൂലികൾ തടഞ്ഞു. നിരവധി യാത്രക്കാരാണ് ഇതോടെ പെരുവഴിയിലായത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി
പൂർണ്ണ പേജ് കാണുക ›