ഹോം › കേരളം

‘ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല’; പരാതി ലഭിച്ചാൽ നടപടിയെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

By Metro Journal Team · 22 Nov 2026, 03:52 PM

സംസ്ഥാനത്ത് അംഗീകൃതമല്ലാത്ത സൗന്ദര്യവർദ്ധക ക്രീമുകൾ വില്പന നടത്തുന്നതിനെതിരെ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. പരാതികൾ ലഭിക്കുന്ന മുറയ്ക്ക് സർക്കാർ പരിശോധനകളും ആവശ്യമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം അരീക്കോട് ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ദുബായ് നിർമ്മിത ഫെയർനസ് ക്രീം ഒരു വർഷത്തോളം ഉപയോഗിച്ച 17കാരിക്ക് ഗുരുതര വൃക്കരോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഓൺലൈൻ വഴി ലഭിക്കുന്നതും നിർമാണ വിവരങ്ങൾ വ്യക്തമല്ലാത്തതുമായ മുഖലേപനങ്ങളും ക്രീമുകളും ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം. ഇത്തരം ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അമിത മെർക്കുറി അടങ്ങിയ ഫേസ്ക്രീമുകളുടെ വില്പന തടയാനും പരിശോധനയ്ക്കുമായി എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി പറഞ്ഞിരുന്നു. തുടർനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബാലാവകാശ കമ്മിഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തിരിക്കുകയാണ്.

17കാരി വാങ്ങിയ ക്രീമിൽ അമിത അളവിലെ മെർക്കുറിയാണ് വില്ലനായത്. സൗന്ദര്യവർദ്ധക വസ്തുക്കളിൽ മെർക്കുറിയുടെ അനുവദനീയ അളവ് ഒരു പി.പി.എം (പാർട്സ് പെർ മില്യൺ) മാത്രം. എന്നാൽ, പെൺകുട്ടി പുരട്ടിയ ക്രീമിൽ 1.25 ശതമാനം മെർക്കുറി കണ്ടെത്തി. 12,500 മടങ്ങ് അധികം. വിദഗ്ദ്ധ ചികിത്സയിലൂടെ പെൺകുട്ടി അപകടനില തരണം ചെയ്തതിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident#CM#Dubai#k muraleedharan#തിരുവനന്തപുരം#മലപ്പുറം

ബന്ധപ്പെട്ട വാർത്തകൾ

മൂന്നാറിലെ യുവതിയുടെ മരണത്തിൽ വഴിത്തിരിവ്: വിഷം ഉള്ളിൽ ചെന്നല്ല മരണമെന്ന് കണ്ടെത്തൽ; ഭർത്താവ് അറസ്റ്റിൽ​‘100% ശുദ്ധമായ പെട്രോൾ നൽകരുത്’: എഥനോൾ സാന്നിധ്യം പരിശോധിക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് തടയിട്ട് കേന്ദ്രം; പരിശോധന പ്രതിസന്ധിയിൽഎഡിഎം നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിടുന്നതിൽ അനിശ്ചിതത്വം; പുതിയ എസ്ഐടി രൂപീകരിക്കാൻ നിയമോപദേശംഇഎംഎസിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയുമായ ഇഎം രാധ അന്തരിച്ചു;കോഴിക്കോട് 60 വർഷം പഴക്കമുള്ള ബേക്കറി യൂണിറ്റിൽ തീപിടിത്തം; 20 ലക്ഷം രൂപയുടെ നാശനഷ്ടംപാർട്ടി-സർക്കാർ കൂടിയാലോചനകൾ നടക്കുന്നില്ല; ഹൈക്കമാൻഡിനെ നേരിൽ കണ്ട് പരാതി അറിയിച്ച് എ ഗ്രൂപ്പ്
പൂർണ്ണ പേജ് കാണുക ›