ഹോം › കേരളം

പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നും പങ്കെടുത്തു; കേരള സർവകലാശാല ജോയന്റ് രജിസ്ട്രാർക്കെതിരെയും നടപടിക്ക് സാധ്യത

By MJ Desk · 07 Jul 2025, 07:56 AM

കേരള സർവകലാശാല ജോയന്റ് രജിസ്ട്രാർ ഹരികുമാറിനെതിരെയും നടപടിക്ക് സാധ്യത. വിഎൻ ഇൻ ചാർജ് പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗത്തിൽ ജോയന്റ് രജിസ്ട്രാർ പങ്കെടുത്തത് ചട്ടവിരുദ്ധമാണ്. പിരിച്ചുവിട്ട ശേഷവും യോഗത്തിൽ തുടർന്ന ജോയന്റ് രജിസ്ട്രാർ ചട്ടവിരുദ്ധമായി ചേർന്ന യോഗത്തിന്റെ മിനിടുസ് അംഗീകരിച്ചതും വീഴ്ചയാണെന്നാണ് വിസിയുടെ കണ്ടെത്തൽ ഇന്ന് ഒമ്പത് മണിക്കുള്ളിൽ മറുപടി നൽകാനാണ് ജോയന്റ് രജിസ്ട്രാർക്ക് വിസി നൽകിയ നിർദേശം. സിൻഡിക്കേറ്റ് തീരുമാനത്തിന് പിന്നാലെ വീണ്ടും ചുമതലയേറ്റ രജിസ്ട്രാർ കെഎസ് അനിൽകുമാറിന്റെ നടപടിയിലും വിസി അതൃപ്തിയിലാണ്. അതേസമയം വീണ്ടും ചുമതലയേറ്റ രജിസ്ട്രാർ ഇന്ന് ഓഫീസിലെത്തിയേക്കും ഇന്നലെ ചേർന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗം വിസിയുടെ നടപടി റദ്ദാക്കിയതോടെ നാലര മണിക്ക് രജിസ്ട്രാർ ഓഫീസിലെത്തി ചുമതലയേറ്റിരുന്നു. ഇന്ന് സർവകലാശാലയിലെത്തുന്ന വിസിയെ തടഞ്ഞ് പ്രതിഷേധിക്കാനാണ് എസ് എഫ് ഐയുടെ തീരുമാനം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി
പൂർണ്ണ പേജ് കാണുക ›