ഹോം › കേരളം

ജോലി തേടി ബെംഗളൂരുവിലെത്തി; ലോഡ്ജിൽ തർക്കം, മലയാളി നഴ്സിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

By Metro Journal Team · 28 Nov 2026, 11:54 AM

ജോലി അന്വേഷിച്ച് ബെംഗളൂരുവിലെത്തിയ മലയാളി നഴ്സ് ഗംഗയുടെ (22) കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തനംതിട്ട അടൂർ സ്വദേശിനിയായ ഗംഗയെ കൊലപ്പെടുത്തിയ കേസിൽ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണയെ (23) പൊലീസ് അറസ്റ്റ് ചെയ്തു.

നാല് വർഷമായി അടുപ്പത്തിലായിരുന്ന ഇരുവരും വ്യാഴാഴ്ചയാണ് ബെംഗളൂരുവിലെ കോട്ടൺപേട്ടിലുള്ള റെജൻസി ഇൻ ലോഡ്ജിൽ മുറിയെടുത്തത്. വെള്ളിയാഴ്ച രാവിലെ ഇരുവരും തമ്മിൽ തർക്കമുണ്ടായതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. മറ്റൊരാളുമായുള്ള സൗഹൃദത്തെച്ചൊല്ലി ഗോകുൽ ഗംഗയെ സംശയിച്ചിരുന്നതായും ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെയും തർക്കങ്ങളുണ്ടായിരുന്നതായും പൊലീസ് പറയുന്നു.

സംഭവത്തിന് പിന്നാലെ ഗോകുൽ ലോഡ്ജ് ജീവനക്കാരെ വിവരമറിയിച്ചു. തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയും ഗംഗയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.

നഴ്സിങ് പഠനം പൂർത്തിയാക്കിയ ഗംഗ ജോലി അന്വേഷിച്ചാണ് ബെംഗളൂരുവിലെത്തിയത്. ഗോകുൽ നഴ്സിങ് വിദ്യാർഥികൾക്ക് കോളജ് പ്രവേശനം നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി പ്രവർത്തിച്ചുവരികയായിരുന്നു.

കോട്ടൺപേട്ട് പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും പ്രതിയുടെ മൊഴിയും പൊലീസ് വിശദമായി പരിശോധിച്ചുവരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arrest#murder#police#കൊല്ലം#പത്തനംതിട്ട#പത്തനംത്തിട്ട

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (28 നവംബർ 2026): പവന് ₹400 കുറഞ്ഞു; ഒരു പവന് ₹93,760മെസിയുടെ പേരിൽ തട്ടിപ്പ് ആരോപണം; സ്റ്റേഡിയം നവീകരണത്തിന് പത്തുകോടി ആവശ്യപ്പെട്ട് കത്ത്, അബ്ദുറഹ്മാനെതിരെ രേഖകൾ പുറത്ത്മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ വൻ തട്ടിപ്പ്; സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റു: പിന്നിൽ അന്യസംസ്ഥാന ട്രാവൽ ഏജൻസികൾശ്രീറാം സാംബശിവ റാവുവിന്റെ അഴിമതി റിപ്പോർട്ട് ആരോപണം; ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റംബി.ജെ.പിയിൽ ശോഭാ സുരേന്ദ്രനടക്കം പലർക്കും പദവിയില്ല; പാർട്ടിയിൽ ചേർന്നതിൽ ദുഃഖമുണ്ടെന്ന് പദ്മിനി തോമസ്
പൂർണ്ണ പേജ് കാണുക ›