580 പ്രവർത്തകർ രക്തസാക്ഷികളായ പാർട്ടിയാണ് സി.പി.ഐ.എം; പ്രതികാര രാഷ്ട്രീയത്തിന് ശ്രമിച്ചിട്ടില്ല: പിണറായി വിജയൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ കണ്ണൂരിൽ നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ അധികാരത്തിൽ വരുന്നത് പ്രതികാരം ചെയ്യാനാണോ എന്ന് പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി .കഴിഞ്ഞ ഇരുപതാം തീയതി കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന പൊതുയോഗത്തിലാണ് മുഖ്യമന്ത്രി വി ഡി സതീശൻ യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് പ്രസംഗിച്ചത്.
ഭരണഘടനയെ സാക്ഷി നിർത്തി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയാണ് പ്രകോപരമായി പ്രസംഗിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.സർക്കാർ എല്ലാവരുടെയും ആണ്. മുഖ്യമന്ത്രിയുടേത് ഉത്തരവാദിത്വത്തിൽ നിന്നുള്ള വ്യതിയാനമാണ്. മുഖ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണ്. സംസ്ഥാനത്തിന്റെ മോന്തായം വളഞ്ഞിരിക്കുന്നുവെന്നും പിണറായി വിമർശിച്ചു.
തങ്ങൾ കൊലപാതക രാഷ്ട്രീയം അംഗീകരിക്കുന്ന പാർട്ടിയല്ലെന്നും പിണറായി വ്യക്തമാക്കി. ഏറ്റവും കൂടുതൽ ആക്രമണത്തിന് ഇരയായ പാർട്ടിയാണ് സിപിഐഎം. ഒരുപാട് നഷ്ടങ്ങൾ സിപിഐഎമ്മിന് ഉണ്ടായിട്ടുണ്ട്. അത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ഒട്ടേറെ സഖാക്കളെ നഷ്ടമായിട്ടുണ്ട്. അതിന് പ്രതികാരം ചെയ്തു തീർക്കാൻ അല്ല ശ്രമിച്ചത്. മറിച്ച് കൂടുതൽ ജനങ്ങളുടെ പിന്തുണ നേടാനാണ് ശ്രമിച്ചത്.580 പ്രവർത്തകർ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന പാർട്ടിയാണ് സിപിഐഎം, പിണറായി വിജയൻ കൂട്ടിച്ചേർത്തു.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

എസ്എംഎ ബാധിതരായ കുട്ടികൾക്ക് മരുന്ന് സർക്കാർ നൽകും; പിന്നെ എന്തിനാണ് ക്യാമ്പയിൻ: ആരോഗ്യമന്ത്രി കെ. മുരളീധരൻ

‘സ്റ്റാലിൻ എന്ന സവർക്കർ 2.0’; കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ നീക്കത്തിൽ ഡി.എം.കെയെ പരിഹസിച്ച് വിജയ്യുടെ ടി.വി.കെ

പാറശാലയിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; സഹോദരനെ കൊലപ്പെടുത്തിയത് മകളെ അസഭ്യം പറഞ്ഞതിന്

വനിതാ സംവരണ ബിൽ തടയരുത്; മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കണമെന്ന് പ്രതിപക്ഷത്തോട് ചന്ദ്രബാബു നായിഡു

മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ
