ഹോം › കേരളം

ഷാഫിയെ തള്ളിയതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് നേരെ സൈബർ ആക്രമണം; അതിരുവിട്ട് സൈബർ പോരാളികൾ

By Metro Journal Team · 25 Nov 2026, 11:28 AM

കോണ്‍ഗ്രസില്‍ സൈബര്‍ പോര് കടുക്കുന്നതിനിടെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് നേരെയും സൈബര്‍ ആക്രമണം. ഷാഫി പറമ്പില്‍ എംപിയെ തള്ളിപ്പറഞ്ഞതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന് നേരെയും മക്കള്‍ മറിയ ഉമ്മനും ചാണ്ടി ഉമ്മനും എതിരെയും സൈബര്‍ ആക്രമണം ശക്തമാണ്. രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെയുള്ള സൈബര്‍ ആക്രമണവും തുടരുകയാണ്. ജെ എസ് ആഖിലിന് നേരെയും കെ സി വേണുഗോപാലിന് നേരെയും സൈബര്‍ ആക്രമണവുമായി ഷാഫി അനുകൂലികള്‍ രംഗത്തുണ്ട്.

ഇന്നലെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ പിന്തുണച്ചും ഷാഫി പറമ്പിലിനെ തള്ളിയും ഉമ്മന്‍ ചാണ്ടിയുടെ കുടുംബം രംഗത്ത് വന്നത്. ഇതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ കുടംബത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണവുമായി ഒരു വിഭാഗം രംഗത്ത് വന്നത്. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയിലാണ് പല കമന്റുകളും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റവും അധികം സ്‌നേഹിക്കുന്ന നേതാവാണ് ഉമ്മന്‍ചാണ്ടി എന്നിരിക്കെയാണ് ചില കോണ്‍ഗ്രസ് അനുകൂല ഹാന്റിലുകളില്‍ നിന്ന് തന്നെ സൈബര്‍ ആക്രമണം ഉണ്ടാകുന്നത്. ഗ്രൂപ്പ് പ്രശ്‌നം കോണ്‍ഗ്രസില്‍ രൂക്ഷമായതിന് പിന്നാലെ തന്നെ സൈബര്‍ പോര്‍ വിളികള്‍ കടുക്കുന്നുണ്ടായിരുന്നു. വിവിധ ഗ്രൂപ്പുകളിലെ സൈബര്‍ പോരാളികള്‍ പരസ്പരം പോര്‍വിളികളുമായി രംഗത്ത് വരുന്ന സാഹചര്യമുണ്ടായി.

ഇന്നലെ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനങ്ങളും തുടര്‍ പ്രതികരണങ്ങളും പ്രശ്‌നം വഷളാക്കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരുന്ന പേര് ജെ എസ് അഖിലിന്റേതായിരുന്നു എന്ന് ഉണ്ണിത്താന്‍ വെളിപ്പെടുത്തിയതോടെയാണ് അഖിലിനും സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നത്. ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണ വീഡിയോകളുടെ അടിയില്‍ അതി രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ആക്രമണം തുടരുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും സൈബര്‍ പോരാളികള്‍ ഇളവ് നല്‍കിയിട്ടില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ആക്രമണം#എംപി#ചാണ്ടിയുടെ#തിരുവനന്തപുരം#പ്രതി#സൈബര്‍

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (25 നവംബർ 2026): പവന് ₹2,360 കുറഞ്ഞു; ഒരു പവന് ₹91,360ശബരിമലയിൽ ശുചിത്വമില്ലായ്മ; കടകൾക്ക് ഒരു ലക്ഷം രൂപ പിഴ, ഒരാഴ്ചയ്ക്കിടെ 29 നിയമലംഘനങ്ങൾപാലക്കാട് സ്കൂൾ വെടിവയ്പ്പ്; വിദ്യാർഥിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്, തോക്ക് മുത്തച്ഛന്റേതെന്ന് കണ്ടെത്തൽഅധ‍്യാപക- വിദ‍്യാർഥി അനുപാതം കുറയ്ക്കണം; എൽപിഎസ്ടി സമരം 143ാം ദിവസത്തിലേക്ക്: തുടർ ചർച്ച നടത്താതെ സർക്കാർകേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ തകർക്കാനുള്ള യുഡിഎഫ് സർക്കാരിന്‍റെ നീക്കം അങ്ങേയറ്റം പ്രതിഷേധാർഹം: പിണറായി വിജയൻഉണ്ണിത്താൻ – ഷാഫി പോര്: തർക്കം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടുന്നു; ഇരുനേതാക്കളുമായും സംസാരിച്ച് ദീപ ദാസ് മുൻഷി
പൂർണ്ണ പേജ് കാണുക ›