ഹോം › കേരളം

പാലക്കാട് സ്കൂൾ വെടിവയ്പ്പ്; വിദ്യാർഥിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്, തോക്ക് മുത്തച്ഛന്റേതെന്ന് കണ്ടെത്തൽ

By Metro Journal Team · 25 Nov 2026, 10:30 AM

തൃത്താല പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. അനധികൃതമായി ആയുധം കൈവശം വെച്ചതിനാണ് നടപടി.

സ്കൂൾ ഹെഡ്മാസ്റ്ററുടെ പരാതിയിലാണ് തൃത്താല പൊലീസ് കേസെടുത്തത്. വിദ്യാർഥി സ്കൂളിലെത്തിച്ച തോക്ക് ലൈസൻസില്ലാത്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വീട്ടിൽ സൂക്ഷിച്ചിരുന്ന മുത്തച്ഛന്റെ തോക്കാണ് കുട്ടി സ്കൂളിലേക്ക് കൊണ്ടുവന്നതെന്നാണ് പൊലീസിന് നൽകിയ മൊഴി.

സംഭവത്തിൽ തോക്ക് എങ്ങനെ കുട്ടിയുടെ കൈവശമെത്തിയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. തോക്ക് വീട്ടിൽ സൂക്ഷിച്ചിരുന്നതിനെക്കുറിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം, വെടിയേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ നടപടികൾ ഉണ്ടായേക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#palakkad#police#ആയുധം#നടപടി#പാലക്കാട്#പൊലീസ്

ബന്ധപ്പെട്ട വാർത്തകൾ

അധ‍്യാപക- വിദ‍്യാർഥി അനുപാതം കുറയ്ക്കണം; എൽപിഎസ്ടി സമരം 143ാം ദിവസത്തിലേക്ക്: തുടർ ചർച്ച നടത്താതെ സർക്കാർകേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ തകർക്കാനുള്ള യുഡിഎഫ് സർക്കാരിന്‍റെ നീക്കം അങ്ങേയറ്റം പ്രതിഷേധാർഹം: പിണറായി വിജയൻഉണ്ണിത്താൻ – ഷാഫി പോര്: തർക്കം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടുന്നു; ഇരുനേതാക്കളുമായും സംസാരിച്ച് ദീപ ദാസ് മുൻഷിവൈദ‍്യുതി മന്ത്രിയുടെ പരിപാടിക്കിടെ കറന്റ് പോയ സംഭവം; എൻജിനീയർക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്: സസ്പെൻഷൻ പിൻവലിച്ചുമുഖ്യമന്ത്രിയുടെ അനുനയ നീക്കം പാളി; മുറിവുണങ്ങട്ടെ, എന്നിട്ടാകാം ചർച്ചയെന്ന് ഓർത്തഡോക്സ് സഭശബരിമല ദർശനം: തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ
പൂർണ്ണ പേജ് കാണുക ›