ഹോം › കേരളം

മെസി തട്ടിപ്പിൽ വി. അബ്ദുറഹിമാന് ഇരട്ടക്കുരുക്ക്; കേസെടുക്കാൻ എസ്ഐടിയും ഇഡിയും

By Metro Journal Team · 14 Nov 2026, 09:45 AM

തിരുവനന്തപുരം: അർജന്‍റീന ഫുട്ബോൾ ടീമിനെയും ഇതിഹാസ താരം ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിൽ മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരേ പൊതുസ്വത്ത് ദുരുപയോഗം ചെയ്യൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തും.

ഗവർണറുടെ അനുമതി ലഭിച്ചതിനു പിന്നാലെ ആഭ‍്യന്തര വകുപ്പിൽ നിന്നും എസ്ഐടിക്ക് പ്രത‍്യേക നിർദേശം ലഭിച്ചിട്ടുണ്ട്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മുൻ മന്ത്രിയെ വൈകാതെ തന്നെ കേസിൽ പ്രതി ചേർത്തേക്കും.

എസ്ഐടി കേസെടുത്താൽ ഉടനെ ഇഡിയും അബ്ദുറഹിമാനെതിരേ കേസെടുക്കുമെന്നാണ് വിവരം. അബ്ദുറഹിമാനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്‍റോ അഗസ്റ്റിനും കൂടാതെ ജിസിഡിഎ മുൻ ചെയർമാൻ കെ. ചന്ദ്രൻപിള്ളയും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ടായിരുന്നു. അഴിമതി നിരോധന നിയമ പ്രകാരം എസ്ഐടി കേസെടുത്താൽ എഫ്ഐആർ അടിസ്ഥാനമാക്കിയായിരിക്കും ഇഡിയും കേസെടുക്കുക.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#football#അബ്ദുറഹിമാനെതിരേ#ഇഡിയും#എസ്ഐടി#തിരുവനന്തപുരം#വാഗ്ദാനം

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (14 നവംബർ 2026): പവന് ₹640 കുറഞ്ഞു; ഒരു പവന് ₹1,00,920നിയമസഭ കൈയ്യാങ്കളി കേസ്: പ്രതിഭാഗത്തിന്റെ ഹരജികൾ തള്ളി; ഒന്നാം സാക്ഷി നേരിട്ട് ഹാജരാകണമെന്ന് കോടതിപുനർജനി പദ്ധതിയിൽ വീണ്ടും അന്വേഷണം വേണം; വിജിലൻസ് ക്ലോഷർ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിഎം ജി സര്‍വകലാശാലയിലെ മാധ്യമ നിയന്ത്രണം പിന്‍വലിക്കണം; എസ് എഫ് ഐനിങ്ങൾ ആരെങ്കിലും സഭയിലുണ്ടായിരുന്നെങ്കിൽ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ; വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ
പൂർണ്ണ പേജ് കാണുക ›