ഹോം › കേരളം

ശബരിമല തീർഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ; എൽഐസിയുമായി സഹകരിച്ച് ദേവസ്വം ബോർഡ്

By Metro Journal Team · 14 Nov 2026, 08:23 AM

തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. എൽഐസിയുമായി (LIC) സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തീർഥാടനത്തിനിടെ മരണപ്പെടുന്നവരുടെ ആശ്രിതർക്കാണ് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക ലഭിക്കുകയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവ വഴി ദർശനത്തിനെത്തുന്ന എല്ലാ തീർഥാടകർക്കും ഈ ആനുകൂല്യം ലഭ്യമാകും. ഇതിനായി തീർഥാടകരിൽ നിന്നും പ്രത്യേക ഫീസ് ഈടാക്കില്ല. പദ്ധതിയുടെ പ്രീമിയം തുകയായ ഒന്നരക്കോടി രൂപ ദേവസ്വം ബോർഡ് നേരിട്ട് അടയ്ക്കും.

​തീർഥാടകർ സന്നിധാനത്ത് എത്തുന്നതിന്റെ തലേദിവസം മുതൽ മൂന്ന് ദിവസത്തേക്കായിരിക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. യാത്ര പുറപ്പെടുന്ന തലേദിവസം അപകടമരണങ്ങൾക്കും, സന്നിധാനത്ത് എത്തുന്ന ദിവസവും പിറ്റേന്നും ഹൃദയാഘാതം ഉൾപ്പെടെയുള്ള സ്വാഭാവിക മരണങ്ങൾക്കും അപകടമരണങ്ങൾക്കും പരിരക്ഷ ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇൻഷുറൻസ് സംബന്ധമായ സഹായങ്ങൾക്കായി പമ്പയിൽ പ്രത്യേക ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കുന്നതും ബോർഡിന്റെ പരിഗണനയിലുണ്ട്.

​മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായും, വൃശ്ചികം ഒന്നിന് നട തുറക്കുമ്പോൾ 50 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident#sabarimala#ഇൻഷുറൻസ്#തിരുവനന്തപുരം#ദേവസ്വം#യാത്ര

ബന്ധപ്പെട്ട വാർത്തകൾ

പുനർജനി പദ്ധതിയിൽ വീണ്ടും അന്വേഷണം വേണം; വിജിലൻസ് ക്ലോഷർ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിഎം ജി സര്‍വകലാശാലയിലെ മാധ്യമ നിയന്ത്രണം പിന്‍വലിക്കണം; എസ് എഫ് ഐനിങ്ങൾ ആരെങ്കിലും സഭയിലുണ്ടായിരുന്നെങ്കിൽ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ; വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്
പൂർണ്ണ പേജ് കാണുക ›