സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു. ഇന്നലെ പവന് കുറഞ്ഞ അത്രയും തുക ഇന്ന് തിരിച്ചു കയറുകയായിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,480 രൂപയായി ഗ്രാമിന് 50 രൂപ വർധിച്ച് 9060 രൂപയിലെത്തി. യുഎസ് പ്രസിഡന്റ് ട്രംപ് വീണ്ടും ഇറക്കുമതി താരിഫ് കാർഡ് എടുത്ത് വീശിയതോടെയാണ് സ്വർണവില തിരിച്ചുകയറിയത്. രാജ്യാന്തര വില ഔൺസിന് 3330 ഡോളറിലേക്ക് എത്തി. 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചു. ഗ്രാമിന് 40 രൂപ ഉയർന്ന് 7475 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 119 രൂപയിൽ തുടരുകയാണ്
ഇന്നലെ കുറഞ്ഞത് അത്രയും ഇന്ന് തിരിച്ചുകയറി; സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin