ഹോം › കേരളം

ശക്തമായ മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്: ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

By Metro Desk · 09 Oct 2026, 08:34 PM

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. നിലവിൽ ജലനിരപ്പ് മൂന്നാംഘട്ട മുന്നറിയിപ്പിനോടടുത്ത്. ഡാമിന്റെ നാല് ഷട്ടറുകളും 20 cm വീതം ഉയർത്തും.കൂടാതെ അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയർത്തും.

ഷട്ടറുകൾ ഉയർത്തുക വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയും നീരൊഴുക്ക് വർദ്ധിക്കുകയും ചെയ്യുന്നതിനാലാണ്. 2,3,4 നമ്പർ ഷട്ടറുകളാണ് ഉയർത്തുക. കൂടാതെ കനത്ത മഴയിൽ തിരുവനന്തപുരത്ത് നേരിയ മണ്ണിടിച്ചിൽ ഉണ്ടായി. കള്ളിക്കാട് ആടുവള്ളി ജംഗ്ഷന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിൽ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ തുടരുന്നു. രാത്രിയും മഴ ശക്തമായി തുടരുകയാണെങ്കിൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും (09/10/2026) നാളെയും (10/10/2026) ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഒക്ടോബര്‍ 11,12,13 തീയതികളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

തൃശൂർ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച: 77-കാരൻ ശുചിമുറിയിൽ മരിച്ചു കിടന്നത് 36 മണിക്കൂറോളംധനരാജ് വധക്കേസ്: മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്; അഞ്ച് ലക്ഷം രൂപ പിഴയുംഷാഫിയെ തള്ളിയതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് നേരെ സൈബർ ആക്രമണം; അതിരുവിട്ട് സൈബർ പോരാളികൾസ്വർണവില ഇന്ന് (25 നവംബർ 2026): പവന് ₹2,360 കുറഞ്ഞു; ഒരു പവന് ₹91,360ശബരിമലയിൽ ശുചിത്വമില്ലായ്മ; കടകൾക്ക് ഒരു ലക്ഷം രൂപ പിഴ, ഒരാഴ്ചയ്ക്കിടെ 29 നിയമലംഘനങ്ങൾകെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം; 80 വ്യാജ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി ദീപ്തി മേരി വർഗീസ്
പൂർണ്ണ പേജ് കാണുക ›