അൻവർ സമാന്തര ഭരണമായി പ്രവർത്തിക്കുകയാണോ; വിമർശനവുമായി ഹൈക്കോടതി
Jun 26, 2025, 14:47 IST
ഫോൺ ചോർത്തൽ വിവാദത്തിൽ പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്താൻ അൻവറിന് എന്തധികാരമെന്ന് കോടതി ചോദിച്ചു. അൻവർ ഒരു സമാന്തര ഭരണമായി പ്രവർത്തിക്കുകയാണോ എന്നും കോടതി ചോദിച്ചു. ഫോൺ ചോർത്തലിൽ പോലീസിന്റെ അന്വേഷണം എവിടെ വരെ എത്തിയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. എന്നാൽ ഫോൺ ചോർത്തലിൽ കാര്യമായ തെളിവ് കണ്ടെത്താനായില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. തെളിവ് കണ്ടെത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി ഓർമിപ്പിച്ചു. വിവാദത്തിൽ കൂടുതൽ അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അൻവറിനെതിരെ ഒരു സ്വകാര്യ വ്യക്തിയാണ് പരാതി നൽകിയിരുന്നത്.