ഹോം › കേരളം

പ്രദർശനാനുമതി നിഷേധിച്ച സംഭവം; ശനിയാഴ്ച ഹൈക്കോടതി ജെഎസ്‌കെ സിനിമ കാണും

By MJ Desk · 02 Jul 2025, 02:50 PM

സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള(ജെഎസ്‌കെ) ഹൈക്കോടതി കാണും. ശനിയാഴ്ച രാവിലെ പത്ത് മണിക്കാണ് ജസ്റ്റിസ് എൻ നഗരേഷ് സിനിമ കാണുക. കോടതി സിനിമ കാണണമെന്ന ആവശ്യം ഹർജിക്കാരാണ് ഉന്നയിച്ചത് സിനിമ കാണാൻ തീരുമാനിച്ചെന്നും അതാണ് ശരിയായ നടപടിയെന്നും കോടതി പറഞ്ഞു. സിനിമ കാണാനുള്ള സമയം തീരുമാനിക്കാൻ നിർമാതാക്കളോട് കോടതി നിർദേശിച്ചു. പാലാരിവട്ടത്തെ ലാൽ മീഡിയയിൽ വെച്ചാകും കോടതി സിനിമ കാണുക സിനിമ കാണണമെന്ന ആവശ്യം സെൻസർ ബോർഡിന്റെ അഭിഭാഷകനും മുന്നോട്ടു വെച്ചിരുന്നു. മുംബൈയിൽ സിനിമ കാണണമെന്നായിരുന്നു ആവശ്യം. എന്നാൽ കോടതി ഇത് നിരാകരിച്ചു. ചിത്രം കൊച്ചിയിൽ വന്ന് കാണാൻ കോടതി നിർദേശിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ
പൂർണ്ണ പേജ് കാണുക ›