ഹോം › കേരളം

കോന്നി പാറമട ദുരന്തം: രക്ഷാപ്രവർത്തനം തുടരുന്നു, ദേശീയ ദുരന്തനിവാരണ സംഘവും സ്ഥലത്ത്

By MJ Desk · 08 Jul 2025, 08:07 AM

കോന്നി പയ്യാനമൺ അടുകാട് ചെങ്കുളം പാറമടിയൽ പാറയിടിഞ്ഞ് വീണ് കാണാതായ അതിഥി തൊഴിലാളിക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സംഘവും സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട അതിഥി തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു ഒഡീഷ സ്വദേശി മഹാദേബ് പ്രധാന്റെ(51) മൃതദേഹമാണ് കണ്ടെത്തിയത്. ബിഹാർ സ്വദേശിയും ഹിറ്റാച്ചിയുടെ ഡ്രൈവറുമായ അജയ് കുമാർ റായിയെയാണ് ഇനി കണ്ടെത്താനുള്ളത്. പാറ ഇടിഞ്ഞു കൊണ്ടിരിക്കുന്നതാണ് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നത് വലിയ പാറമടയുടെ മുകൾ ഭാഗത്ത് നിന്നും മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറ പൊട്ടിക്കുന്ന യന്ത്രത്തിലേക്ക് പതിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലുകൾക്ക് ശേഷം ഇന്ന വൈകിട്ട് 6.15ഓടെയാണ് മഹാദേബ് പ്രധാന്റെ മൃതദേഹം കണ്ടെത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി
പൂർണ്ണ പേജ് കാണുക ›