ഹോം › കേരളം

തൃശ്ശൂരിൽ കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ചു; 12 പേർക്ക് പരുക്ക്, ഡ്രൈവറുടെ നില ഗുരുതരം

By MJ Desk · 03 Jul 2025, 08:26 AM

തൃശ്ശൂർ പന്നിത്തടത്ത് കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പന്ത്രണ്ട് പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻലോറിയുമാണ് കൂട്ടിയിടിച്ചത് ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ വാഹനങ്ങൾ പാഞ്ഞുകയറി രണ്ട് കടകളും തകർന്നു. കെഎസ്ആർടിസി ബസിലെ ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റ മുഴുവനാളുകളെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബസിന്റെയും ലോറിയുടെയും മുൻവശം തകർന്നിട്ടുണ്ട്. അടുത്തിടെയാണ് അപകടം നടന്ന ഭാഗത്തെ റോഡ് പണി പൂർത്തിയായത്. ഇതിന് പിന്നാലെ വാഹനങ്ങൾ അമിത വേഗതയിലാണ് പോകുന്നതെന്ന് നാട്ടുകാരും പരാതിപ്പെടുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ
പൂർണ്ണ പേജ് കാണുക ›