ഹോം › കേരളം

കോഴിക്കോട് കെട്ടിടനിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ കുടുങ്ങി

By News Desk · 29 Jun 2025, 01:16 PM

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ നെല്ലിക്കോട് പ്രദേശത്ത് കെട്ടിടനിർമ്മാണത്തിനായി മണ്ണിടിക്കുന്നതിനിടെ മണ്ണിടിഞ്ഞ് അപകടം. നെല്ലിക്കോട്ട് കോപ്പർ ഫോളിയോ ഹോട്ടലിന് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ മൂന്നു തൊഴിലാളികളാണ് കുടുങ്ങിയത്. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഒരാൾ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. പശ്ചിമ ബംഗാൾ സ്വദേശിയായ ഒരു തൊഴിലാളിയാണ് മണ്ണിനടിയിൽ കുടുങ്ങിയതെന്ന് പ്രാഥമിക വിവരം. ഇയാളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനിടെയും വീണ്ടും മണ്ണിടിഞ്ഞത് ആശങ്ക സൃഷ്ടിച്ചു.   വിവരമറിഞ്ഞ് എം.എൽ.എ അഹമ്മദ് ദേവർകോവിൽ സംഭവസ്ഥലത്തെത്തി. ഫയർഫോഴ്സും പോലീസും നാട്ടുകാരും സംയുക്തമായി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. മണ്ണിനടിയിൽ കുടുങ്ങിയയാളെ എത്രയും പെട്ടെന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ
പൂർണ്ണ പേജ് കാണുക ›