ഹോം › കേരളം

മുഖ്യമന്ത്രി സർവേയെ കുറിച്ച് ലീഗിന് അറിയില്ല; യുഡിഎഫ് എടുക്കുന്ന തീരുമാനം അംഗീകരിക്കും: സലാം

By MJ Desk · 10 Jul 2025, 11:56 AM

മുഖ്യമന്ത്രി സർവേയെ കുറിച്ച് മുസ്ലിം ലീഗിന് അറിയില്ലെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. യുഡിഎഫ് ഒരു തീരുമാനമെടുത്താൻ ലീഗ് അതിനൊപ്പം നിൽക്കും. യുഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്തണം എന്നാണ് ലീഗിന്റെ അഭിപ്രായം. അതിനായി മുന്നണി വിപുലീകരണം വേണമെന്നും സലാം പറഞ്ഞു സ്‌കൂൾ സമയമാറ്റത്തിൽ സർക്കാർ തീരുമാനത്തിനെതിരായ സമസ്തയുടെ സമരം ന്യായമെന്ന് പി.എം.എ സലാം പറഞ്ഞു. വിഷയത്തിൽ ലീഗ് കൂടിയാലോചിച്ചു നിലപാടെടുക്കുമെന്നും സലാം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് എഐസിസി ആണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രതികരിച്ചു. മുഖ്യമന്ത്രിയാകാൻ തനിക്കാണ് കൂടുതൽ ജനങ്ങളുടെ പിന്തുണയെന്ന സർവേ ഫലം ശശി തരൂർ പുറത്തുവിട്ട സാഹചര്യത്തിലാണ് അടൂർ പ്രകാശിന്റെ പ്രതികരണം. തരൂർ പുറത്തുവിട്ട സർവേക്ക് ആധികാരികത ഇല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി
പൂർണ്ണ പേജ് കാണുക ›