ഹോം › കേരളം

മലയാളി നഴ്‌സിംഗ് വിദ്യാർഥി ജർമനിയിൽ ജീവനൊടുക്കിയ നിലയിൽ

By MJ Desk · 26 Jun 2025, 11:42 AM

മലയാളി വിദ്യാർഥി ജർമനിയിൽ ജീവനൊടുക്കിയ നിലയിൽ. കോട്ടയം കാണക്കാരി കാട്ടാത്തിയിൽ റോയിയുടെ മകൻ അമലാണ്(22) മരിച്ചത്. നഴ്‌സിംഗ് പഠനത്തിനായി എട്ട് മാസം മുമ്പാണ് അമൽ ജർമനിയിലേക്ക് പോയത്. ഞായറാഴ്ച ഉച്ചയ്ക്കും അമൽ വീട്ടിലേക്ക് വിളിച്ചിരുന്നു. തിങ്കളാഴ്ച മുതൽ അമലിനെ കാണാനില്ലെന്ന വിവരം വീട്ടുകാർ ലഭിച്ചു. പിന്നീട് തിങ്കളാഴ്ച രാത്രി അമൽ മരിച്ചെന്ന വിവരമാണ് വീട്ടുകാർക്ക് ലഭിച്ചത് ഏജൻസിയെയും കോളേജ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല. തുടർന്ന് പോലീസിൽ പരാതി നൽകി. കേരളാ പോലീസ് വിവരം ജർമൻ പോലീസിനോട് തിരക്കിയപ്പോഴാണ് ജീവനൊടുക്കിയതാണെന്ന വിവരം അറിഞ്ഞത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും
പൂർണ്ണ പേജ് കാണുക ›