ഹോം › കേരളം

മണ്ണാർക്കാട് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ ഫ്‌ളാറ്റിൽ നിന്ന് വീണുമരിച്ച നിലയിൽ

By MJ Desk · 11 Jul 2025, 10:49 AM

മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി ഷിബുവിനെയാണ്(48) ചുങ്കത്തുള്ള ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. പ്രദേശവാസികൾ മരണത്തിൽ ദുരൂഹത ആരോപിച്ചതോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഫ്‌ളാറ്റിൽ ഒറ്റയ്ക്കായിരുന്നു ഷിബു താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ കുടുംബം ഇടുക്കിയിലാണ്. വ്യാഴാഴ്ച രാത്രി 9 മണി വരെ ഷിബുവിനെ കണ്ടതായി സഹപ്രവർത്തകർ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി
പൂർണ്ണ പേജ് കാണുക ›