ഹോം › കേരളം

വിവാദങ്ങൾക്ക് താത്പര്യമില്ല; രജിസ്ട്രാർ പദവി ഏറ്റെടുക്കാൻ താത്പര്യമില്ലെന്ന് മിനി കാപ്പൻ

By MJ Desk · 11 Jul 2025, 05:04 PM

കേരള സർവകലാശാല രജിസ്ട്രാർ ചുമതലയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പൻ വൈസ് ചാൻസലർക്ക് കത്തയച്ചു. പദവി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വിവാദങ്ങൾക്ക് താത്പര്യമില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. ഡോ. കെഎസ് അനിൽകുമാറിനെ പദവിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല വിസി നൽകിയത്. എന്നാൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സിൻഡിക്കേറ്റ് ഇതിനോട് മുന്നറിയിപ്പ് നൽകിയിരുന്നു. തന്റെ നിർദേശം മറികടന്ന് രജിസ്ട്രാർ ഡോ. കെഎസ് അനിൽ കുമാർ അനധികൃതമായി സർവകലാശാലയിൽ എത്തിയതിനെതിരെ വിസി രാജ്ഭവന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി
പൂർണ്ണ പേജ് കാണുക ›