ഹോം › കേരളം

തിരുവനന്തപുരത്ത് കാണാതായ മധ്യവയസ്‌ക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

By MJ Desk · 15 Jul 2025, 11:31 AM

തിരുവനന്തപുരം നെയ്യാർ ഡാമിൽ നിന്നും കാണാതായ മധ്യവയസ്‌കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൽ പുറത്ത്. സ്ത്രീ പീഡിപ്പിക്കപ്പെട്ടതായാണ് വിവരം. ഇന്നലെയാണ് ഇവരെ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതി വിമൽ രാജിനെ പോലീസ് പിടികൂടിയിട്ടുണ്ട് കഴിഞ്ഞ 11നാണ് മധ്യവയസ്‌കയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. സ്ഥിരമായി തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്ന പതിവ് ഇവർക്കുണ്ടായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. കഴിഞ്ഞ മാസം 29ന് രാത്രി 11.30ന് ശേഷമാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. സ്റ്റാൻഡിൽ എത്തിക്കാമെന്ന് പറഞ്ഞ് പ്രതി ഇവരെ ബൈക്കിൽ കയറ്റി കൊണ്ടുപോയി. തുടർന്ന് ആളില്ലാത്ത സ്ഥലത്തെത്തി പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ചപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും പോലീസ് പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ
പൂർണ്ണ പേജ് കാണുക ›