ഹോം › കേരളം

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറന്നേക്കും; 3220 പേരെ മാറ്റിപ്പാർപ്പിച്ചു, കനത്ത ജാഗ്രത

By MJ Desk · 28 Jun 2025, 08:09 AM

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കാൻ സാധ്യത. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകി. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട് കാഞ്ചിയാർ ആനവിലാസം, ഉടുമ്പൻചോല എന്നിവിടങ്ങളിലെ 8883 കുടുംബങ്ങളിൽ നിന്നായി 3220 പേരെ മാറ്റി പാർപ്പിപ്പിച്ചു. ഇവരെ ഇന്നലെ രാത്രി 8 മണിക്ക് മുമ്പായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിരുന്നു പകൽ സമയത്ത് മാത്രമേ ഷട്ടറുകൾ തുറക്കാവൂവെന്ന് തമിഴ്‌നാടിനോട് കലക്ടർ അഭ്യർഥിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നാല് മണിക്ക് ഡാമിലെ ജലനിരപ്പ് 135.25 ആയിരുന്നു. 2022 ആഗസ്റ്റിലാണ് ഡാം അവസാനമായി തുറന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ
പൂർണ്ണ പേജ് കാണുക ›